COVID 19Latest NewsNewsBahrainGulf

കോവിഡ് ലംഘനം; ബഹ്‌റൈനിൽ കടകൾ അടച്ചുപൂട്ടി

മ​നാ​മ; കൊറോണ വൈറസ്​ മാ​ന​ദ​ണ്ഡം ലം​ഘി​ച്ച​തി​ന്​ കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ്​ പ​രി​ധി​യി​ലെ നാ​ല്​ റ​സ്​​റ്റാ​റ​ൻ​റു​ക​ൾ ഒ​രാ​ഴ്​​ച​ത്തേ​ക്ക്​ അ​ട​ച്ചുപൂട്ടി. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ പ​ബ്ലി​ക്​ ഹെ​ൽ​ത്ത്​​ ഡ​യ​റ​ക്​​ട​റേ​റ്റ്, വ്യ​വ​സാ​യ, വാ​ണി​ജ്യ, വി​നോ​ദ സ​ഞ്ചാ​ര മ​ന്ത്രാ​ല​യ​ത്തി​ലെ ഇ​ൻ​സ്​​പെ​ക്​​ഷ​ൻ ഡ​യ​റ​ക്​​ട​റേ​റ്റ്​ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ബ​ഹ്​​റൈ​ൻ ടൂ​റി​സം ആ​ൻ​ഡ്​​ എ​ക്​​സി​ബി​ഷ​ൻ അ​തോ​റി​റ്റി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ നി​യ​മ ലം​ഘ​നം ക​ണ്ടെ​ത്തി​യിരിക്കുന്നത്. റ​സ്​​റ്റാ​റ​ൻ​റു​ക​ൾ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ അ​തോ​റി​റ്റി അ​റി​യിക്കുകയുണ്ടായി. വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലെ റ​സ്​​റ്റാ​റ​ൻ​റു​ക​ളി​ൽ കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​െ​ന്ന​ന്ന്​ ഉ​റ​പ്പാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​മാ​യി ചേ​ർ​ന്ന്​ പ​രി​ശോ​ധ​ന തുടരുന്നതാണ്. ആ​രോ​ഗ്യ മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ൻ സ്ഥാ​പ​ന​ങ്ങ​ൾ ത​യാ​റാ​ക​ണ​മെ​ന്ന്​ അ​തോ​റി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button