Latest NewsKeralaNews

രക്തസാക്ഷികൾ പൊറുക്കില്ല; ആലപ്പുഴയിൽ ജി സുധാകരനെതിരെ പോസ്റ്റർ

ആലപ്പുഴ: മന്ത്രി ജി.സുധാകരനെതിരെ ആലപ്പുഴയിൽ പോസ്റ്റർ. സുധാകരനെ വർഗ്ഗവഞ്ചകൻ എന്ന് ആക്ഷേപിച്ചുകൊണ്ടാണ് പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്. സിപിഎമ്മിന്റെ ഫ്ളെക്‌സ് ബോർഡിൽ ഇന്ന് രാവിലെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. രാവിലെ പ്രഭാത സവാരിക്കിറങ്ങിയ ആളുകൾ പോസ്റ്ററിന്റെ ചിത്രങ്ങളെടുത്ത് സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് സംഭവം വാർത്തയായത്.

Read Also: കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി രാജ്യം; 18 വയസിന് മുകളിലുള്ളവർക്ക് ശനിയാഴ്ച്ച മുതൽ വാക്‌സിനായി രജിസ്റ്റർ ചെയ്യാം

പുന്നപ്ര തെക്കേ പഞ്ചായത്തിൽ രക്തസാക്ഷി മണ്ഡപം സ്ഥിതി ചെയ്യുന്ന വാർഡിലാണ് പോസ്റ്റർ പതിപ്പിച്ചിരുന്നത്. ‘രക്തസാക്ഷികൾ പൊറുക്കില്ലെടോ വർഗ്ഗവഞ്ചകാ ജി. സുധാകരാ’ എന്നാണ് പോസ്റ്ററിലെ വാക്യം. സാമൂഹ്യ മാദ്ധ്യമങ്ങളിൽ ചിത്രം പ്രചരിച്ചതോടെ സിപിഎം പ്രവർത്തകരെത്തി പോസ്റ്ററും ഫ്‌ളെക്‌സ് ബോർഡും മാറ്റി.

Read Also: സീതാറാം യെച്ചൂരിക്ക് പകരം സീതാറാം കേസരിക്ക് അനുശോചനം അറിയിച്ച് പ്രിയങ്കയുടെ ട്വീറ്റ്, പിന്നീട് ഇട്ടതിലും തെറ്റ്

പാർട്ടിയിലെ രാഷ്ട്രീയ ക്രിമിനലുകൾ തന്നെ ആക്രമിക്കുകയാണ് എന്നാണ് സംഭവത്തെ കുറിച്ചുള്ള സുധാകരന്റെ പ്രതികരണം. തന്റെ രാഷ്ട്രീയ ജീവിതം തകർക്കാനാണ് ചിലരുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button