Latest NewsKeralaNews

സോളാർ തട്ടിപ്പ് കേസ്; സരിത എസ് നായർ അറസ്റ്റിൽ

തിരുവനന്തപുരം: സരിത എസ് നായർ അറസ്റ്റിൽ. സോളാർ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കോഴിക്കോട് പോലീസ് തിരുവനന്തപുരത്ത് നിന്നാണ് സരിതയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ തുടർച്ചയായി ഹാജരാകാതിരുന്നതിനെ തുടർന്നാണ് സരിത എസ് നായർക്കെതിരെ പോലീസ് നടപടി സ്വീകരിച്ചത്.

Read Also: ലോക സാമ്പത്തിക ശക്തികളിൽ ഇന്ത്യ മൂന്നാമത്തെത്തും ; റിപ്പോർട്ട് പുറത്ത്

കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതിയാണ് സരിതയ്‌ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. സോളാർ പാനൽ വെയ്ക്കാമെന്ന് പറഞ്ഞ് 42.70 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നാണ് സരിതക്കെതിരെയുള്ള കേസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button