COVID 19KeralaLatest NewsNews

കമ്മിയും കോവാക്സിനും പിന്നെ കൂട്ടക്കരച്ചിലും; സ്വന്തമായി വാക്സിൻ ഉണ്ടാക്കുമെന്ന് പറഞ്ഞവരുടെ ഇന്നത്തെ നിലപാട്, കുറിപ്പ്

കൊവിഡ് വാക്സിൻ വില വർധിപ്പിച്ചോ? സത്യമെന്ത്?

കൊവിഡ് വാക്സിന് സെറം ഇൻസ്റ്റിട്ട്യൂട്ട് വില നിശ്ചയിച്ചതോടെ കേന്ദ്ര സർക്കാരിനെതിരെ അകാരണമായി വിമർശനമുന്നയിക്കുകയാണ് സൈബർ സഖാക്കൾ. കേന്ദ്രത്തിന് ഇപ്പോൾ നൽകി വരുന്നതു പോലെ 150 രൂപയ്ക്കും പൊതുവിപണിയിൽ 600 രൂപയ്ക്കും സംസ്ഥാനങ്ങൾക്കു 400 രൂപയ്ക്കും വാക്സിൻ നൽകുമെന്ന് പ്രഖ്യാപിച്ച് വാക്സിൻ ഉത്പാദകർ ആയ സെറം ഇൻസ്റ്റിട്ട്യൂട്ട് ആണ്. എന്നാൽ, ഇതുമായി നിരവധിയാളുകൾ സോഷ്യൽ മീഡിയകളിൽ വ്യാജപ്രചാരണം അഴിച്ചുവിടുന്നുണ്ട്. കൊവിഡ് വാക്സിനുമായി ബന്ധപ്പെട്ട് സൈബർ സഖാക്കൾ നടത്തിയ അഭിപ്രായ പ്രകടനങ്ങളും പ്രതികരണങ്ങളും ഓരോന്നായി ഓർമപ്പെടുത്തുകയാണ് ഗിരീഷ് ടി.വി.ജി എന്ന യുവാവ്. യുവാവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. പോസ്റ്റ് ഇങ്ങനെ:

കമ്മിയും കോ വാക്സിനും…….
വാക്സിൻ പരിക്ഷണം ഇന്ത്യയിൽ പുരോഗമിക്കുന്നു……
കമ്മി: റഷ്യ വാക്സിൻ നിർമ്മിച്ചുവിതരണം നടത്തുന്നു, ഇവിടൊരാൾ പാത്രം കൊട്ടിയും ലൈറ്റുകത്തിച്ചും കളിക്കുന്നു. വാൾദമിർ പുട്ടിൻ സിന്ദാബാദ്…..
ഇന്ത്യ വാക്സിൻ വികസിപ്പിക്കുന്നു, പ്രധാനമന്ത്രി മോദി വാക്സിൻ വിതരണം അറിയിക്കുന്നു.
കമ്മി: അയ്യോ വേണ്ടത്ര പരീക്ഷണങ്ങൾ ഇല്ലാതെ വാക്സിൻ ഇറക്കുന്നേ …. മോദി പേരെടുക്കാൻ വേണ്ടി ജനങ്ങളേ കൊലക്കു കൊടുക്കുന്നേ….. കൃത്യമായ പരീക്ഷണ നിരീക്ഷണങ്ങൾക്കു ശേഷം മാത്രമേ ഇറക്കാവൂ (പുട്ടി നേയും റഷ്യൻ വാക്സിനേയും പുകഴ്ത്തിയവരാണെന്ന് ഈ നിമിഷം പ്രത്യേകം സ്മരിക്കണം )വാക്സിൻ സൗജന്യമായി നൽകും എന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുന്നു.
കമ്മി: ക്യൂബയിൽ നിന്ന് വാക്സിൻ ഇറക്കും, ഇവിടെ സ്വന്തമായി വികസിപ്പിക്കും, ജനങ്ങൾക്ക് സൗജന്യമായി നൽകും
മുൻന്നിരപോരാളികൾക്ക് വാക്സിൻ നൽകുന്നു.
കമ്മി: അയ്യോ വാക്സിൻ സ്വീകരിച്ച അയാൾ മരിച്ചു… ഇയാൾ മരിച്ചു….. എന്തുകൊണ്ട് മോദി വാക്സിൻ സ്വീകരിക്കുന്നില്ല, അത് വാക്സി നിൽ വിശ്വാസമില്ലാത്തത് കൊണ്ടാണ്, ഇത് സാധാരണക്കാരൻ്റെ ജീവൻ വച്ചുള്ളപരീക്ഷണമാണ്.
65 കഴിഞ്ഞ വർക്ക് വാക്സിൻ നൽകുന്നു.പ്രധാനമന്ത്രി വാക്സിൻ സ്വീകരിക്കുന്നു.
കമ്മി: വാക്സിനിലൊന്നും കാര്യമില്ല, ഇതെല്ലാം കുത്തകകൾക്കു വേണ്ടിയുള്ള തട്ടിപ്പാണ് ( ചില മൂത്ത കമ്മികൾ വാക്സിൻ സ്വീകരിക്കാതെ മാറി നിൽക്കുന്നു. ചിലർ സാരിക്ക് മുകളിൽ സൂചി വച്ച് എടുത്തെന്ന് തോന്നിപ്പിക്കുന്നു.)
45 വയസ്സു കഴിഞ്ഞ വർക്കുവാക്സിൻ നൽകിത്തുടങ്ങുന്നു.
കമ്മി: പഴയ പല്ലവി, കാര്യമില്ല.,, (ചില കമ്മികൾ വാക്സിൻ സ്വീകരിക്കുന്നു.)
രണ്ടാം തരംഗം രൂക്ഷം…
ഒട്ടുമിക്ക ആൾക്കാരുംവാക്സിൻ കേന്ദ്രത്തിലേക്കോടുന്നു, വാക്സിൻ ചില സ്ഥലങ്ങളിൽ തികയാതേ വരുന്നു.
കമ്മി: മോദി വാക്സിനൊക്കെ വിദേശത്തേക്ക് കയറ്റി അയച്ച് ഇവിടെയുള്ളവർക്ക് നൽകുന്നില്ല.50 ലക്ഷം വാക്സിൻ അടുത്ത സെക്കൻ്റിൽ എത്തിക്കണം….
വാക്സിന് വില ഉൽപ്പാദകർ നിശ്ചയിക്കുന്നു, കേന്ദ്രത്തിന് ഇപ്പോൾ നൽകി വരുന്നതു പോലെ 150 രൂപയ്ക്കും പൊതുവിപണിയിൽ 600 രൂപയ്ക്കും സംസ്ഥാനങ്ങൾക്കു വേണമെങ്കിൽ 400 രൂപയ്ക്കും നൽകുമെന്നവർ പറയുന്നു.
കമ്മി: അയ്യോ മോദി വാക്സിന് വില കൂട്ടിയേ….. സംസ്ഥാനങ്ങൾക്ക് 400 രൂപ വേണം പോലും…….. . അയ്യോ നാട്ടുകാരേ…..
150 രൂപയ്ക്കു വാങ്ങുന്ന വാക്സിൻ കേന്ദ്രം പഴയതുപോലെ സൗജന്യമായിത്തന്നെ ഗവ: ആശുപത്രികളിലൂടേയും ഡിസ്പെൻസറികളിലൂടേയും വിതരണം ചെയ്യന്നു…
കമ്മി: അയ്യോ വാക്സിന് വില കൂട്ടിയേ മോദി പണം വാങ്ങുന്നേ ………………….

shortlink

Related Articles

Post Your Comments

Related Articles


Back to top button