Latest NewsNewsIndia

ക്ഷേത്രത്തിനുള്ളിൽ അരുംകൊല; പൂജാരിമാരെ തലയറുത്ത് കൊലപ്പെടുത്തി

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

പാറ്റ്‌ന: ബീഹാറി ക്ഷേത്രത്തിനുള്ളിൽ പൂജാരിമാർ അതിക്രൂരമായി കൊല്ലപ്പെട്ട നിലയിൽ. രണ്ട് പൂജാരിമാരെ തലയറുത്താണ് കൊലപ്പെടുത്തിയത്. പുലർച്ചയോടെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

Also Read: കോവിഡ് രണ്ടാം തരംഗം അതിവേഗം പടര്‍ന്ന് പിടിച്ചതോടെ സമൂഹമാദ്ധ്യമങ്ങളില്‍ തരംഗമായി ‘ഉള്ളിയും കല്ലുപ്പും’ : മുന…

മധുഭാനി ജില്ലയിലെ ധരോഹർ മഹാദേവ ക്ഷേത്രത്തിലാണ് സംഭവമുണ്ടായത്. സിരിയാപൂർ സ്വദേശി ഹിരനാഥ് ദാസ് (65), ഭഗവാൻപൂർ സ്വദേശി ആനന്ദ് മിശ്ര എന്നിവരാണ് കൊല്ലപ്പെട്ടത്. തല അറുത്തു മാറ്റിയ നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹങ്ങൾ കാണപ്പെട്ടത്. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മൂർച്ഛയേറിയ ആയുധം ഉപയോഗിച്ചാണ് പ്രതികൾ കൃത്യം നടത്തിയതെന്ന് ഖിർഹാർ പോലീസ് സ്‌റ്റേഷൻ എസ്‌ഐ അജ്ഞേഷ് കുമാർ പറഞ്ഞു. കൊലപാതകത്തിന് പിന്നിൽ മോഷണ ശ്രമമാണോ എന്നുൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് അന്വേഷിക്കുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button