KeralaLatest NewsNews

യുവതി വീട്ടിനുള്ളിൽ മരിച്ച നിലയിൽ

കൊച്ചി: കൊറോണ വൈറസ് ബാധിച്ചു ചികിത്സയിലായിരുന്ന ഭർത്താവിന് സഹായിയായി നിന്ന ഭാര്യയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയിരിക്കുന്നു. എറണാകുളം തിരുവാണിയൂർ പഴുക്കാമറ്റം പാടച്ചെരുവിൽ വീട്ടിൽ സൗമ്യ ബിജു (32) വിനെയാണ് വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവം ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ അറിയിച്ചതിനെ തുടർന്ന് പുത്തൻകുരിശ് പൊലീസ് സ്ഥലത്ത് എത്തുകയുണ്ടായി, മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നു. ഇക്കഴിഞ്ഞ എട്ടാം തീയതി മുതൽ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ ഉള്ള ഭർത്താവിന്‍റെയും എട്ടും ആറും വയസുള്ള കുട്ടികളുടെയും കൂടെയാണ് സൗമ്യ ഉണ്ടായിരുന്നത്. ഭർത്താവിനെയും കുട്ടികളെയും ആരോഗ്യ പ്രവർത്തകർ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിരുന്നു. എന്നാൽ അതേസമയം, സൗമ്യയുടേത് സ്വാഭാവിക മരണമാണെന്നാണ്‌ പൊലീസിന്‍റെ പ്രാഥമിക നിഗമനം. കൊവിഡ് ബാധിച്ച വീടായതിനാൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

 

Related Articles

Post Your Comments


Back to top button