CinemaLatest NewsNewsEntertainmentKollywood

വെട്രിമാരൻ സംവിധാനം ചെയ്യുന്ന ‘വിടുതലൈ’ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

വിജയ് സേതുപതിയെയും കോമഡി വേഷങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ നടൻ സൂരിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വിടുതലൈ’. സിനിമയുടെ ഫസ്റ്റ്ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ. പോസ്റ്ററിൽ കൈവിലങ്ങിൽ വിജയ് സേതുപതിയും തോക്കേന്തി പട്ടാള യൂണിഫോമിൽ നിൽക്കുന്ന സൂരിയെയുമാണ് കാണാൻ കഴിയുന്നത്. ചിത്രത്തിൽ വിജയ് സേതുപതിയുടേത് നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രമാണെന്നും സൂചനകളുണ്ട്.

ജയമോഹന്റെ തുണൈവൻ എന്ന ചെറു കഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്. സത്യമംഗലം കാടുകളിലായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. വൈദ്യുതിയും ടെലികമ്മ്യൂണിക്കേഷനും ഇല്ലാത്ത പശ്ചിമഘട്ടത്തിലെ നിബിഡ വനങ്ങളിലായിരുന്നു  ‘വിടു തലൈ’ യുടെ ചിത്രീകരണം നടന്നത്.

ഈ കാലയളവ് മുഴുവൻ വിജയ് സേതുപതി, വെട്രിമാരന്‍, സൂരി, ഭവാനി ശ്രെ എന്നിവരും ഒപ്പം മുഴുവന്‍ ഗോത്രവര്‍ഗ്ഗക്കാരും ഒന്നിച്ച് താമസിച്ചാണ് രംഗങ്ങൾ പൂർത്തിയാക്കിയത്. വേല്‍രാജ് ഛായാഗ്രഹണം നിർവഹിക്കുന്നു. ആര്‍ എസ് ഇന്‍ഫോടൈന്‍മെന്റ് ആണ് നിർമാണം. എഡിറ്റർ-ആർ രാമർ, ആക്‌ഷൻ-പീറ്റർ ഹെയ്ൻ, കല-ജാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button