CricketLatest NewsNewsSports

ആർച്ചർ ഐപിഎല്ലിന് എത്തില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

രാജസ്ഥാൻ റോയൽസ് താരം ജോഫ്ര ആർച്ചർ ഐപിഎല്ലിൽ രാജസ്ഥാന്റെ ബാക്കിയുള്ള മത്സരങ്ങളിൽ എത്തില്ലെന്ന് അറിയിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. താരത്തിന്റെ ശസ്ത്രക്രിയക്ക് ശേഷം ഐപിഎല്ലിലേക്ക് ജോഫ്ര എത്തുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും അതുണ്ടാകില്ലെന്ന് എന്ന് ഇംഗ്ലണ്ട് ബോർഡ് സ്ഥിരീകരിച്ചു. അടുത്ത ആഴ്ച മുതൽ സക്സെക്സിനൊപ്പം ജോഫ്ര മുഴുവൻ സമയം പരിശീലനം നടത്തും. മെയ് പകുതിയോടെ കൗണ്ടി ചാമ്പ്യൻഷിപ്പിൽ കളിക്കാനുള്ള തയ്യറെടുപ്പിലാണ് താരം.

ഇന്ത്യയിലേക്ക് യാത്രയാകുന്നതിന് മുമ്പാണ് താരത്തിന്റെ കൈയ്ക്ക് പരിക്കേറ്റത്. വൃത്തിയാക്കുന്നതിനിടെ, സ്വീകരണമുറിയിലെ അക്വാറിയം നിലത്തുവീണു പൊട്ടിയിരുന്നു. മൽസ്യക്കുഞ്ഞുങ്ങളെ എടുത്തുമാറ്റുന്നതിനിടെയാണ് താരത്തിന്റെ വലതുകൈയിലെ നടുവിരലിൽ ഗ്ലാസ് കൊണ്ട് മുറിഞ്ഞത്. തുടർന്ന് ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലും ടി20യിലും ആർച്ചർ കളിച്ചു. പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങിയ ശേഷം നടത്തിയ പരിശോധനയിലാണ് വിരലിനുള്ളിലെ ഗ്ലാസ് കഷ്ണം കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button