Latest NewsNewsInternationalTechnology

ആദ്യ യൂട്യൂബ് വീഡിയോയ്ക്ക് ഇന്ന് 16 വയസ്; യൂട്യൂബറിനെയും വീഡിയോയെ കുറിച്ചും അറിയാം

ലോകത്തിലെ തന്നെ ഏറ്റവും മികച്ച വീഡിയോ പ്ലാറ്റ്‌ഫോമായി മാറിയിരിക്കുകയാണ് യൂട്യൂബ് ഇപ്പോള്‍. വീഡിയോ കണ്ടന്റുകള്‍ക്ക് എതിരാളികളില്ലാത്ത ഈ ആപിന് ഇന്ന് 16 വയസ് ആയിരിക്കുകയാണ്. എന്നാല്‍ ഈ ഓണ്‍ലൈന്‍ വീഡിയോ പ്ലാറ്റ്ഫോമില്‍ ആദ്യമായി അപ്ലോഡുചെയ്ത വീഡിയോ ഏതെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ആരായിരിക്കും ആദ്യമായി ഒരു വീഡിയോ അപ്ലോഡ് ചെയ്തതെന്നും അറിയുമോ?

ഇന്ന് 230 കോടി ഉപയോക്താക്കള്‍ ഉള്ള യൂട്യൂബില്‍ ആദ്യമായൊരു വീഡിയോ അപ്ലോഡ് ചെയ്തത് യൂട്യൂബ് സഹസ്ഥാപകന്‍ ജാവേദ് കരീം ആയിരുന്നു.
അദ്ദേഹം കാലിഫോര്‍ണിയയിലെ സാന്‍ ഡീഗോ മൃഗശാല സന്ദര്‍ശിച്ചതിന്റെ വീഡിയോയായിരുന്നു അത്. വീഡിയോ 2005 ഏപ്രില്‍ 23 നാണ് പോസ്റ്റ് ചെയ്തത്. 19 സെക്കന്‍ഡ് മാത്രമാണ് ഈ വീഡിയോയുടെ ദൈര്‍ഘ്യം. ജാവേദ് എന്നാണ് ഈ ചാനലിന്റെ പേര്. ഇതുവരെ 16 കോടിയിലധികം ആളുകളാണ് ഈ വീഡിയോ കണ്ടിട്ടുള്ളത്. 75 ലക്ഷത്തോളം ലൈക്കുകളും രണ്ടു ലക്ഷത്തിനടുത്ത് ഡിസ്ലൈക്കുകളും 1.1 കോടി കമന്റുകളും ഈ വിഡിയോയ്ക്കുണ്ട്. ‘മി അറ്റ് ദ സൂ’ എന്നാണ് അദ്ദേഹം വീഡിയോയ്ക്ക് പേര് നല്‍കിയത്. ഈ വീഡിയോയ്ക്ക് ശേഷം ഒരു വീഡിയോ പോലും ജാവേദ് എന്ന ചാനലില്‍ പിന്നീട് വന്നിട്ടില്ല. എന്നാല്‍ നിര്‍ജീവമായി കിടക്കുന്ന ഈ യൂട്യൂബ് ചാനലിന് 18 ലക്ഷം സബ്‌ക്രൈബേഴ്‌സ് ഉണ്ട് എന്നതാണ് അത്ഭുതം.

2005 ഫെബ്രുവരി 14നാണു യൂട്യൂബ് ആദ്യമായി തുടങ്ങിയത്. സീറ്റീവ് ഷെന്‍, ചാഡ് ഹര്‍ലി, ജാവേദ് കരിം എന്നീ മൂന്നു ചെറുപ്പക്കാര്‍ ചേര്‍ന്നായിരുന്നു ഈ സംരംഭം. പേയ്പാല്‍ കമ്പനിയിലെ മുന്‍ ജീവനക്കാരായിരുന്നു ഇവര്‍. ഡിസംബറായപ്പോഴേക്കും 20 ലക്ഷം വീഡിയോ കാഴ്ചക്കാര്‍ യൂട്യൂബിനുണ്ടായി. തൊട്ടടുത്ത വര്‍ഷം ഇത് അഞ്ച് ഇരട്ടിയായി മാറി. എന്നാല്‍ പിന്നീട്
തങ്ങളുടെ കൈയിലെ സൗകര്യങ്ങള്‍ വച്ച് യൂട്യൂബ് നടത്തുക പ്രാവര്‍ത്തികമല്ലെന്നു മനസ്സിലാക്കിയ സ്ഥാപകര്‍ കമ്പനി ഗൂഗിളിനു കൈമാറുകയായിരുന്നു. ഇന്നത് 230 കോടി ഉപയോക്താക്കളിലെത്തി നില്‍ക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button