CricketLatest NewsNewsSports

വിമർശനങ്ങൾക്ക് താരം ബാറ്റിലൂടെ മറുപടി നൽകി: കോഹ്ലി

ദേവ്ദത്ത് പടിക്കൽ രാജസ്ഥാൻ റോയല്സിനെതിരെ പുറത്തെടുത്ത മിന്നും പ്രകടനം മികച്ച ഇന്നിംഗ്സ് ആയിരുന്നുവെന്ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ നായകൻ വിരാട് കോഹ്ലി. ഐപിഎല്ലിലെ കഴിഞ്ഞ സീസണിലും താരം മികച്ച രീതിയിൽ ബാറ്റ് വീശിയിരുന്നു. എന്നാൽ സ്കോർ 30 കളിലേക്ക് കടന്നാൽ താരത്തിന്റെ ഇന്നിങ്സിന് വേഗതയില്ലെന്ന വിമർശനങ്ങൾക്കുള്ള മറുപടിയാണ് പടിക്കൽ കൊടുത്തതെന്നും വിരാട് കോഹ്ലി വ്യക്തമാക്കി.

താരത്തിന്റെ ഉയരം എതിർഭാഗത്തെ ബൗളർമാരുടെ ലെങ്ത്തിന് പ്രശ്നമുണ്ടാകുവാൻ കാരണമായെന്നും കോഹ്ലി പറഞ്ഞു. ദേവ്ദത്ത് പടിക്കൽ മികച്ച രീതിയിൽ മറുവശത്ത് ബാറ്റ് ചെയ്യുമ്പോൾ വിക്കറ്റ് നഷ്ടമാകുന്നില്ലെന്ന് മാത്രമാണ് താൻ ഉറപ്പാക്കുവാൻ ശ്രമിച്ചതെന്നും കോഹ്ലി പറഞ്ഞു. രാജസ്ഥാൻ റോയൽസ് ഉയർത്തിയ 179 റൺസ് 16.3 ഓവറിൽ വിക്കറ്റ് നഷ്ടമാകാതെ ബാംഗ്ലൂർ ലക്ഷ്യം കണ്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button