Latest NewsNewsInternationalBusiness

ബ്രിട്ടീഷ് കമ്പനി സ്റ്റോക്ക് പാർക്കിനെ ഏറ്റെടുത്ത് റിലയൻസ്

ലണ്ടൻ: ബ്രിട്ടീഷ് കമ്പനി സ്റ്റോക്ക് പാർക്കിനെ ഏറ്റെടുത്ത് റിലയൻസ്. 79 മില്യൺ ഡോളറിനാണ് (592 കോടി രൂപ) സ്‌റ്റോക്ക് പാർക്കിനെ റിലയൻസ് ഏറ്റെടുത്തിരിക്കുന്നത്. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ രണ്ടാംതലമുറയുടെ സ്വന്തമായ യു.കെയിലെ ആദ്യത്തെ കൺട്രി ക്ലബാണ് സ്റ്റോക്ക് പാർക്ക്.

Read Also: രണ്ടു ദിവസത്തിനുള്ളിൽ ഒരു കോടിയോളം രൂപ; മുഖ്യമന്ത്രിയുടെ വാക്‌സിൻ ചലഞ്ച് ഏറ്റെടുത്ത് കേരളം

49 ആഢംബര സ്യൂട്ടുകൾ, 27 ഗോൾഫ് കോഴ്‌സുകൾ, 13 ടെന്നിസ് കോർട്ടുകൾ, 14 ഏക്കറോളം സ്വകാര്യ ഗാർഡനുകൾ എന്നിവയുടെ ഉടമകളാണ് ബ്രിട്ടനിലെ സ്റ്റോക്ക് പാർക്ക്. ബ്രിട്ടീഷ് സിനിമാ വ്യവസായത്തിൽ പ്രമുഖ സ്ഥാനമാണ് ഈ കമ്പനിക്കുള്ളത്. ജെയിംസ് ബോണ്ട് ചിത്രങ്ങളായ ഗോൾഡ് ഫിംഗർ(1964), ടുമാറോ നെവർ ഡൈസ്(1997) എന്നിവ സ്റ്റോക്ക് പാർക്കിലാണ് ചിത്രീകരിച്ചത്.

വിനോദസഞ്ചാര മേഖലയിൽ കൂടി പങ്കാളിത്തം വർധിപ്പിക്കാനാണ് റിലയൻസ് ഇൻഡസ്ട്രീസ് സ്‌റ്റോക്ക് പാർക്കിനെ ഏറ്റെടുത്തിരിക്കുന്നത്. റിലയൻസിന്റെ കൺസ്യൂമർ, ഹോസ്പിറ്റാലിറ്റി ബിസിനസുകളുടെ ഭാഗമായിട്ടായിരിക്കും സ്റ്റോക്ക് പാർക്ക് ഇനി പ്രവർത്തിക്കുന്നത്.

Read Also: നിയമസഭാ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് എൻഡിഎ ശക്തമായ സാന്നിദ്ധ്യമാകും;സീറ്റുകളുടെ എണ്ണം രണ്ടക്കം കടക്കുമെന്ന് കെ സുരേന്ദ്രൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button