KeralaLatest News

മറ്റൊരു മൃതദേഹം എടുക്കുന്നതിനിടെ ആളുകൾ നോക്കിനിൽക്കെ കായലിൽ ചാടി ,ബിഎംഎസ് നേതാവ് കരയ്‌ക്കെത്തിച്ചു, ഒടുവിൽ..

അരുതെന്നു വിലക്കി പൊലീസും നാട്ടുകാരും ഓടിയെത്തിയെങ്കിലും അടുത്തെത്താനായില്ല.

വല്ലാർപാടം ∙ ഒട്ടേറെപ്പേർ നോക്കിനിൽക്കെ ഗോശ്രീ രണ്ടാം പാലത്തിന്റെ സമാന്തര പാലത്തിൽ നിന്നു വേമ്പനാട് കായലിൽ ചാടിയ യുവതി മുങ്ങി മരിച്ചു. പള്ളിപ്പുറം വലിയവീട്ടിൽ നെൽസണിന്റെ മകൾ ബ്രിയോണ മരിയോ (25) ആണ് മരിച്ചത്.

പാലത്തിൽ ആത്മഹത്യ ചെയ്ത ഓട്ടോഡ്രൈവർ വിജയന്റെ മൃതദേഹം എടുക്കാൻ പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും നിൽക്കുന്നതിനിടയിലാണ് പാലത്തിലൂടെ നടന്നെത്തിയ യുവതി ബാഗും ഫയലും താഴെവച്ചു കൈവരിയിൽ കയറി നിന്നു പെട്ടെന്നു ചാടിയത്. അരുതെന്നു വിലക്കി പൊലീസും നാട്ടുകാരും ഓടിയെത്തിയെങ്കിലും അടുത്തെത്താനായില്ല.

read also: വനിതാ ദന്ത ഡോക്ടറെ കുത്തിക്കൊന്ന കേസ്: ഒളിവിലായിരുന്ന പ്രതി മരിച്ച നിലയിൽ

കായലിൽ വീണ യുവതി പലതവണ മുങ്ങിപ്പൊങ്ങുന്നതിനിടയിൽ അതുവഴിയെത്തിയ ബിഎംഎസ് മുളവുകാട് മേഖല സെക്രട്ടറി എ.ഡി. അജിത്ത്കുമാർ കായലിൽ ചാടി യുവതിയെ രക്ഷപ്പെടുത്തി. കുട്ട വഞ്ചിക്കാരെത്തി ഇരുവരെയും കരയിലെത്തിച്ചു. ആംബുലൻസിൽ ഉടനെ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും യുവതി മരിച്ചിരുന്നു. അമ്മ: ലൈസ. സഹോദരങ്ങൾ: ബ്രോമിൽ, ബ്രിന്റ.

shortlink

Related Articles

Post Your Comments

Related Articles


Back to top button