Latest NewsNewsInternational

കാറിന്റെ ചില്ലിലൂടെ തെറിച്ചു വന്ന ആമ തലയിലിടിച്ച് സ്ത്രീക്ക് പരിക്ക്

ഫ്‌ളോറിഡ: യാത്ര ചെയ്യുമ്പോള്‍ കാറിന്റെ ചില്ലുകളെല്ലാം തുറന്നിടാനാണ് മിക്കവര്‍ക്കും താല്‍പര്യം. ചില്ലിലൂടെ പൊടിയും കല്ലും ഒക്കെ അകത്തേക്ക് വരുന്നത് സാധാരണമാണ്. എന്നാല്‍ ഒരു ആമ കാറിനുള്ളിലേക്ക് പതിച്ചാലോ?

ഫ്‌ളോറിഡയില്‍ മകളോടൊപ്പം സഞ്ചരിക്കുകയായിരുന്നു 71കാരിയുടെ തലയ്ക്ക് വന്ന് ആമയിടിച്ചു. അമ്മയും മകളും ഒരുപോലെ ഞെട്ടിപ്പോയി. ആദ്യം സംഭവമെന്താണെന്ന് മനസിലായില്ലെങ്കിലും കാര്‍ പരിശോധിച്ചപ്പോഴാണ് ആമയെ കണ്ടത്. അമ്മയെ ആശുപത്രിയിലെത്തിക്കുന്നതിന് മകള്‍ സംഭവസ്ഥലത്തുണ്ടായിരുന്ന ബൈക്ക് യാത്രക്കാരന്റെ സഹായം തേടി. സ്ത്രീക്ക് തലയ്ക്ക് നിസാര പരിക്കുകളേറ്റു. അതേസമയം ആമയുടെ തോടിന് അല്‍പം പോറലുകളേറ്റിട്ടുണ്ടെങ്കിലും കാര്യമായ പരിക്കുകളില്ല. ഇതിനെ അടുത്തുള്ള കാട്ടിലേക്ക് വിട്ടയച്ചു. മറ്റൊരു വാഹനമിടിച്ച് ഇവര്‍ സഞ്ചരിക്കുകയായിരുന്ന കാറിലേക്ക് തെറിച്ചു വീണതായിരിക്കാമെന്നാണ് പോര്‍ട്ട് ഓറഞ്ച് പൊലീസ് ഉദ്യോഗസ്ഥന്‍ ആന്‍ഡ്രെ ഫ്‌ളെമിംഗ് പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button