CricketLatest NewsNewsSports

ഒരിക്കൽ ഞാനും ഐപിഎൽ കളിക്കും: ലൂക്ക് ജാംഗ്വേ

പാകിസ്താനെതിരായ ആദ്യ ടി20 വിജയത്തിൽ നിർണായക പങ്കുവഹിച്ച സിംബാബ്വേയുടെ ലൂക്ക് ജാംഗ്വേയുടെ ട്വിറ്റർ പോസ്റ്റ് വൈറലാകുന്നു. താനും ഒരിക്കൽ ഐപിഎൽ കളിക്കുമെന്ന് ലൂക്ക് ജാംഗ്വേ 2017ൽ കുറിച്ച ട്വീറ്റാണ് സമൂഹ മാധ്യമങ്ങളിലൂടെ വൈറലായി മാറിയിരിക്കുന്നത്. സിംബാബ്വേ ഇന്നലെ പാകിസ്താനെതിരെയുള്ള തങ്ങളുടെ ആദ്യ ടി20 വിജയത്തിലേക്ക് എത്തിയപ്പോൾ അതിൽ നിർണായക പ്രകടനം പുറത്തെടുത്തത് നാല് വിക്കറ്റ് നേടിയ ലൂക്ക് ജാംഗ്വേ ആയിരുന്നു.

118 റൺസിന് സിംബാബ്വേയുടെ ഇന്നിംഗ്സ് അവസാനിച്ചപ്പോൾ പാകിസ്താനെ 99 റൺസിന് ഓൾഔട്ട് ആക്കിയാണ് 19 റൺസിന്റെ വിജയം സിംബാബ്വേ സ്വന്തമാക്കിയത്. മത്സരത്തിൽ 3.5 ഓവറിൽ 18 റൺസ് മാത്രം വിട്ട് നൽകി നാല് വിക്കറ്റാണ് ലൂക്ക് ജാംഗ്വേ നേടിയത്. 41 റൺസ് നേടിയ ബാബർ അസം പുറത്തായതോടെയാണ് പാകിസ്താന്റെ തകർച്ചയുടെ തുടക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button