Latest NewsIndia

ഡല്‍ഹിയിലെ ഓക്സിജൻ ക്ഷാമത്തിനിടെ വീട്ടില്‍ ഓക്‌സിജന്‍‍ പൂഴ്ത്തിവെച്ചു കരിഞ്ചന്തയിൽ വിൽപന; വീട്ടുടമ അറസ്റ്റില്‍

32 വലിയ സിലിണ്ടറുകളും 16 ചെറിയ സിലിണ്ടറുകളുമാണ്​ പിടിച്ചെടുത്തത്​.

ന്യൂഡല്‍ഹി: രാജ്യത്ത്​ ഓക്​സിജന്‍ ക്ഷാമം അതിരൂക്ഷമാകുന്നതിനിടെ ഡല്‍ഹിയിലെ ഒരു വീട്ടില്‍ നിന്ന്​ 48 ഓക്​സിജന്‍ സിലിണ്ടറുകള്‍ പൊലീസ്​ പിടിച്ചെടുത്തു. 32 വലിയ സിലിണ്ടറുകളും 16 ചെറിയ സിലിണ്ടറുകളുമാണ്​ പിടിച്ചെടുത്തത്​. സൗത്ത്​-വെസ്റ്റ്​ ഏരിയയിലായിരുന്നു റെയ്​ഡ്​.

വ്യവസായങ്ങള്‍ക്ക്​ ഉപയോഗിക്കുന്ന ഓക്​സിജന്‍ വിതരണം ചെയ്യുന്ന അനില്‍ കുമാര്‍ എന്നയാളുടെ വീട്ടില്‍ നിന്നാണ്​ സിലിണ്ടറുകള്‍ പിടിച്ചെടുത്തതെന്ന്​ പൊലീസ്​ അറിയിച്ചു. എന്നാല്‍, ഇയാള്‍ക്ക്​ വ്യവസായങ്ങള്‍ക്ക്​ ഉപയോഗിക്കാനുള്ള ഓക്​സിജന്‍ വില്‍ക്കാനുള്ള ലൈസന്‍സ്​ ഇല്ലെന്ന്​ കണ്ടെത്തിയിട്ടുണ്ട്​.

read also: മംഗളൂരു ലോക്​ഡൗണിലേക്ക്; മലയാളി വിദ്യാര്‍ഥികള്‍ നാട്ടിലേക്ക്​ മടങ്ങിത്തുടങ്ങി

വലിയ ഓക്​സിജന്‍ സിലിണ്ടറുകളില്‍ നിന്ന്​ ചെറിയതിലേക്ക്​​ മാറ്റിയാണ്​ ഇയാള്‍ ഓക്​സിജന്‍ വില്‍പന നടത്തിയിരുന്നത്​. സിലിണ്ടറൊന്നിന്​ 12,500 രൂപ വരെ ഈടാക്കിയിരുന്നു. കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ ആവശ്യക്കാര്‍ക്ക്​ പിടിച്ചെടുത്ത ഓക്​സിജന്‍ വിതരണം ചെയ്യുമെന്ന്​ ഡല്‍ഹി ​പോലീസ്​ അറിയിച്ചു.

Related Articles

Post Your Comments


Back to top button