Latest NewsNewsIndia

മൻ കീ ബാത്ത്; പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്യും. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിലൂടെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക. രാവിലെ 11 മണിയ്ക്കാണ് അദ്ദേഹം ജനങ്ങളോട് സംസാരിക്കുക.

Read Also: കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 5371 കേസുകൾ, മാസ്‌ക് ധരിക്കാത്തത് 26018 പേർ

കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ സുപ്രധാന വിവരങ്ങൾ അദ്ദേഹം ജനങ്ങളോട് പങ്കുവെയ്ക്കുമെന്നാണ് റിപ്പോർട്ട്. മൻ കീ ബാത്തിന്റെ 76 -ാം പതിപ്പാണ് നാളെ നടക്കുക.

എല്ലാ മാസവും അവസാനത്തെ ഞായറാഴ്ച്ചയാണ് മൻ കീ ബാത്ത് നടക്കുക. ജനങ്ങൾ തങ്ങളുടെ ആശയങ്ങൾ പങ്കുവെയ്ക്കണമെന്നും ഈ ആശയങ്ങൾ മൻ കീ ബാത്തിലൂടെ ജനങ്ങളോട് പങ്കുവെയ്ക്കുമെന്നും പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

Read Also: ആപത്ത് കാലത്ത് ഒപ്പം നിന്നത് ഇന്ത്യ; കോവിഡ് പോരാട്ടത്തിൽ മോദിക്കൊപ്പം അണിനിരന്ന് ലോകരാജ്യങ്ങളുടെ പ്രത്യുപകാരം

shortlink

Related Articles

Post Your Comments

Related Articles


Back to top button