Latest NewsIndiaNews

ആപത്ത് കാലത്ത് ഒപ്പം നിന്നത് ഇന്ത്യ; കോവിഡ് പോരാട്ടത്തിൽ മോദിക്കൊപ്പം അണിനിരന്ന് ലോകരാജ്യങ്ങളുടെ പ്രത്യുപകാരം

4 ക്രൈജെനിക് ഓക്‌സിജൻ കണ്ടെയ്‌നറുകൾ ഇന്ത്യയിലേക്ക് കയറ്റി അയച്ചതായി സിംഗപ്പൂർ അറിയിച്ചു

ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം ഘട്ട വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയ്‌ക്കൊപ്പം അണിനിരന്ന് ലോകരാജ്യങ്ങൾ. സിംഗപ്പൂർ, ഫ്രാൻസ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് സഹായം പ്രഖ്യാപിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. നേരത്തെ, ലോകരാജ്യങ്ങൾക്കെല്ലാം ഇന്ത്യ കോവിഡ് പോരാട്ടത്തിൽ ആവശ്യമായ സഹായങ്ങളെല്ലാം നൽകിയിരുന്നു.

Also Read: ഹൈക്കോടതി നേരിട്ട് തൂക്കിലിട്ട ഒരൊറ്റ കേസ് കാണിച്ചുതരാമോ..? ഹൈക്കോടതി പരാമർശത്തിനെതിരെ പരിഹാസവുമായി മാധ്യമപ്രവർത്തകൻ

4 ക്രൈജെനിക് ഓക്‌സിജൻ കണ്ടെയ്‌നറുകൾ ഇന്ത്യയിലേക്ക് ഇന്ന് രാവിലെ കയറ്റി അയച്ചതായി സിംഗപ്പൂർ അറിയിച്ചു. ഇന്ത്യൻ എയർഫോഴ്‌സ് വിമാനത്തിലാണ് കണ്ടെയ്‌നറുകൾ കയറ്റി അയച്ചിരിക്കുന്നത്. എല്ലാവിധ സഹായവും പിന്തുണയും നൽകാൻ ഫ്രാൻസ് തയ്യാറായിരിക്കുകയാണെന്നായിരുന്നു പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ പ്രതികരണം.

ഓക്‌സിജൻ ലഭ്യതയ്ക്കായി ജർമ്മനിയിൽ നിന്നും 23 മൊബൈൽ ഓക്‌സിജൻ പ്ലാന്റുകൾ എത്തും. രാജ്യത്തെ കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് ഓക്‌സിജൻ നൽകാൻ തയ്യാറാണെന്ന് റഷ്യയും ചൈനയും അറിയിച്ചിരുന്നു. ഇന്ത്യയുടെ പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഓസ്‌ട്രേലിയയും പാകിസ്താനും ഉൾപ്പെടെ നിരവധി ലോകരാജ്യങ്ങളാണ് രംഗത്ത് എത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button