Latest NewsNewsIndia

രാജ്യത്തെ ജനങ്ങൾക്ക് മോദി സർക്കാരിന്റെ കൈത്താങ്ങ്; മെയ്, ജൂൺ മാസങ്ങളിൽ 5 കിലോ വീതം സൗജന്യ ഭക്ഷ്യധാന്യം

ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗ കാലത്തും രാജ്യത്ത് ആരും പട്ടിണിയിലാവില്ലെന്ന് ഉറപ്പാക്കി നരേന്ദ്ര മോദി സർക്കാർ. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പ്രകാരം മെയ്, ജൂൺ മാസങ്ങളിൽ 5 കിലോ വീതം സൗജന്യ ഭക്ഷ്യധാന്യങ്ങൾ അനുവദിക്കും. കേന്ദ്ര സഹമന്ത്രി വി മുരളീധരൻ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

Read Also: മദ്യലഹരിയിൽ ഗർഭിണികളായ വളർത്തു പന്നികളെ വെട്ടിക്കൊന്നു; യുവാവിന്റെ ക്രൂരത ഇങ്ങനെ

രാജ്യത്തെ 80 കോടി ഗുണഭോക്താക്കൾക്കായിരിക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കുക. കഴിഞ്ഞ വർഷവും കോവിഡ് മഹാമാരി ദുരിതം വിതച്ചപ്പോൾ പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിച്ചിരുന്നു. 26,000 കോടിയിലധികം രൂപയാണ് ഇതിനായി സർക്കാർ വകയിരുത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ദുരിതമനുഭവിക്കുന്ന അടിസ്ഥാന ജനവിഭാഗങ്ങൾക്ക് ആശ്വാസമേകാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പദ്ധതികൾക്ക് കഴിയുന്നുണ്ട്. ജനങ്ങളെ ചേർത്ത് പിടിക്കുന്ന സർക്കാരിനൊപ്പം ചേർന്ന് കോവിഡ് മഹാമാരിക്കെതിരെ പോരാടാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: കോവിഡ് വ്യാപനം; സ്വകാര്യ ആശുപത്രികളുടെ സൗകര്യം കൂടി പരമാവധി പ്രയോജനപ്പെടുത്താനൊരുങ്ങി സർക്കാർ

ഫേസബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

കോവിഡ് രണ്ടാം തരംഗ കാലത്തും രാജ്യത്ത് ആരും പട്ടിണിയിലാവില്ലെന്ന് ഉറപ്പാക്കി നരേന്ദ്ര മോദി സർക്കാർ. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പ്രകാരം മെയ് , ജൂൺ മാസങ്ങളിൽ 5 കിലോ വീതം സൗജന്യ ഭക്ഷ്യധാന്യങ്ങൾ അനുവദിക്കും. രാജ്യത്തെ 80 കോടി ഗുണഭോക്താക്കൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.

Read Also: ‘പ്രവാചകൻ മുഹമ്മദ് നബിയെ കളിയാക്കി ,ശിവലിംഗത്തെ സെക്‌സ് ടോയി ആയി ഉപമിച്ചു; യുക്തിവാദി ദുബായിൽ അറസ്റ്റിൽ

കഴിഞ്ഞ വർഷവും മഹാമാരി ദുരിതം വിതച്ചപ്പോൾ പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിച്ചിരുന്നു. 26,000 കോടിയിലധികം രൂപയാണ് ഇതിനായി സർക്കാർ വകയിരുത്തിയിരിക്കുന്നത്. ദുരിതമനുഭവിക്കുന്ന അടിസ്ഥാന ജനവിഭാഗങ്ങൾക്ക് ആശ്വാസമേകാൻ പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പദ്ധതികൾക്ക് കഴിയുന്നുണ്ട്. ജനങ്ങളെ ചേർത്ത് പിടിക്കുന്ന സർക്കാരിനൊപ്പം ചേർന്ന് കോവിഡ് മഹാമാരിക്കെതിരെ പോരാടാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button