Latest NewsKeralaNews

പ്രതിരോധം ശക്തമാക്കി കേരളം; ഇതുവരെ 68 ലക്ഷം ഡോസ് വാക്‌സിൻ വിതരണം ചെയ്തു

സംസ്ഥാനത്ത് 68,27,750 ഡോസ് വാക്‌സിനാണ് ഇതുവരെ വിതരണം ചെയ്തത്

തിരുവനന്തപുരം: കോവിഡിന്റെ രണ്ടാം തരംഗത്തിനെതിരെ പ്രതിരോധം ശക്തമാക്കി കേരളം. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇതുവരെ 68 ലക്ഷത്തിൽ അധികം വാക്‌സിൻ ഡോസുകളാണ് വിതരണം ചെയ്തത്. 68,27,750 ഡോസ് വാക്‌സിനാണ് ഇതുവരെ വിതരണം ചെയ്തത്.

Also Read: ആഗോള വാക്‌സിൻ വിതരണം 100 കോടി കടന്നു; കോവിഡിനെതിരെ പോരാട്ടം തുടർന്ന് ലോകരാജ്യങ്ങൾ

57,88,558 പേർ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചു. ഇതിൽ 10,39,192 പേർക്ക് രണ്ടാം ഡോസ് വാക്‌സിനും വിതരണം ചെയ്തു കഴിഞ്ഞു. വരും ദിവസങ്ങളിലും വാക്‌സിനേഷൻ വേഗത്തിലാക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോകുകയാണ്. മെയ് 1 മുതൽ 18 വയസിന് മുകളിൽ പ്രായമുള്ളവർക്കും വാക്‌സിൻ വിതരണം ആരംഭിക്കുന്നതിലൂടെ പ്രതിരോധം കൂടുതൽ ശക്തമാകുമെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ.

അതേസമയം, സംസ്ഥാനത്ത് നിലവിൽ 3 ലക്ഷം ഡോസ് വാക്‌സിൻ കൂടിയാണ് സ്‌റ്റോക്കുള്ളത്. കൂടുതൽ ഡോസുകൾ എത്തിക്കണമെന്ന് സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കമ്പനികളിൽ നിന്ന് നേരിട്ട് വാക്‌സിൻ വാങ്ങാനുള്ള നടപടികളും സംസ്ഥാന സർക്കാർ ഊർജിതമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button