KeralaLatest NewsNews

കോവിഡ് രോഗികളുടെ കുടുംബാംഗങ്ങൾക്ക് ആർടിപിസിആർ പരിശോധന; മാർഗനിർദ്ദേശവുമായി പഞ്ചായത്ത് ഡയറക്ടർ

ആൾക്കൂട്ടം ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ബ്രേക്ക് ദി ചെയിൻ

തിരുവനന്തപുരം: കോവിഡ് ബാധിതരുടെ കുടുംബാംഗങ്ങളെ ആർടിപിസിആർ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് പഞ്ചായത്ത് ഡയറക്ടർ. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകളിലുള്ള കോവിഡ് രോഗിയെ ആശുപത്രിയിലോ സിഎഫ്എൽടിസിയിലോ പ്രവേശിപ്പിക്കണം. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പഞ്ചായത്ത് ഡയറക്ടർ പുതിയ മാർഗനിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്.

Also Read: ‘നിങ്ങൾ തയ്യാറാണെങ്കിൽ ഞാനും തയ്യാർ’; മന്ത്രിമാർ ശമ്പളം ദുരിതാശ്വാസനിധിയിലിടാൻ, വെല്ലുവിളിച്ച് മേജർ രവി

വിവാഹത്തിലും മരണാനന്തര ചടങ്ങുകളിലും ഉൾപ്പെടെ അനുവദനീയമായ എണ്ണം ആളുകൾ മാത്രമേ പങ്കെടുക്കുന്നുള്ളുവെന്ന് ഉറപ്പാക്കണം. മാളുകൾ, സിനിമ തിയേറ്ററുകൾ, ഓഡിറ്റോറിയങ്ങൾ, ചന്തകൾ തുടങ്ങി ആൾക്കൂട്ടം ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ബ്രേക്ക് ദി ചെയിൻ പ്രോട്ടോക്കോൾ ഉറപ്പ് വരുത്തണം. വയോജനങ്ങൾ, ഭിന്നശേഷിക്കാർ, തീരദേശവാസികൾ, ചേരിപ്രദേശങ്ങളിൽ കഴിയുന്നവർ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, ഇതര സംസ്ഥാന തൊഴിലാളികൾ എന്നീ വിഭാഗങ്ങളുടെ സംരക്ഷണവും സുരക്ഷയും ഉറപ്പാക്കുന്നതിന് മുൻഗണന നൽകണമെന്നും മാർഗ നിർദ്ദേശങ്ങളിൽ പറയുന്നു.

ഇതര സംസ്ഥാന തൊഴിലാളികളെ ആർടിപിസിആർ ടെസ്റ്റിന് വിധേയരാക്കാൻ പഞ്ചായത്ത്, വാർഡുതല കമ്മിറ്റികൾ നടപടി സ്വീകരിക്കണം. ഈ കമ്മിറ്റികൾ അടിയന്തരമായി പുനസംഘടിപ്പിക്കാത്ത പഞ്ചായത്ത് സെക്രട്ടറിമാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് പഞ്ചായത്ത് ഡയറക്ടർ മുന്നറിയിപ്പ് നൽകി. ഒരു പ്രദേശത്ത് കോവിഡ് ബാധിതരുടെ എണ്ണം കൂടുതലാണെങ്കിൽ കണ്ടെയ്ൻമെന്റ്, മൈക്രോ കണ്ടെയ്ൻമെന്റ് സോൺ തുടങ്ങിയ നടപടികൾ സ്വീകരിക്കണമെന്നും രോഗവ്യാപനം കൂടുതലള്ള പ്രദേശങ്ങളിൽ ജിയോ മാപ്പിംഗ് നടത്തണമെന്നും പുതിയ മാർഗനിർദ്ദേശത്തിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button