KeralaLatest NewsNews

‘വോട്ട് പെട്ടിയിൽ ആക്കിയപ്പോൾ ടെസ്റ്റ്‌ കൂട്ടി’; സർക്കാരിന്റെ നിലപാടിൽ വ്യക്തതയില്ലെന്ന് തിരുവഞ്ചൂർ

കിട്ടിയ പണം എന്തിനി ചെലവാക്കിയെന്ന് പറയുന്നില്ലെന്നും സ‍‍ർക്കാരിന് വേണ്ടത്ര വിശ്വാസ്യതയില്ലെന്നുമാണ് ആരോപണം.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. വാക്സീനേഷൻ പ്രശ്നത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാടിൽ വ്യക്തതയില്ലെന്നും ബജറ്റിൽ പണമുണ്ടെന്ന് ധനമന്ത്രി പറയുമ്പോൾ പ്രത്യേക പണം വേണമെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്ന് തിരുവഞ്ചൂ‍‌‌‍ർ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ കേന്ദ്രവും സ‍ംസ്ഥാന സ‍ർക്കാരും തമ്മിൽ അമ്മായിക്കളിയാണ് നടക്കുന്നതെന്നാണ് ആക്ഷേപം.

Read Also: അടിപതറി കേരളം; 2 ആഴ്ച ലോക്ഡൗൺ വേണം; നിർണായക തീരുമാനം ഉടൻ

എന്നാൽ വോട്ട് പെട്ടിയിൽ ആക്കിയപ്പോൾ ടെസ്റ്റ്‌ കൂട്ടി, അങ്ങനെ ആണ് കൊവിഡ് കൂടിയതെന്ന് തിരുവഞ്ചൂ‍ർ ആരോപിക്കുന്നു. ടെസ്റ്റ് കൂട്ടിയപ്പോൾ യാഥാ‍ത്ഥ്യം പുറത്തുവന്നുവെന്നും മുൻ ആഭ്യന്ത്ര മന്ത്രി ആക്ഷേപിക്കുന്നു. ​ദുരുതാശ്വാസ നിധിയിലേക്കുള്ള സംഭാവനയുടെ വിഷയത്തിലും തിരുവഞ്ചൂ‍ സംശയം പ്രകടിപ്പിച്ചു. കിട്ടിയ പണം എന്തിനി ചെലവാക്കിയെന്ന് പറയുന്നില്ലെന്നും സ‍‍ർക്കാരിന് വേണ്ടത്ര വിശ്വാസ്യതയില്ലെന്നുമാണ് ആരോപണം. സംഭാവന വാങ്ങിയാൽ മാത്രം പോര, അതിന് കണക്കും പറയണമെന്ന് തിരുവഞ്ചൂ‍‍ർ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button