CinemaMollywoodLatest NewsNewsEntertainment

ലാൽബാഗ് കാണുമ്പോൾ എന്തിന് ഈ സീൻ ഇങ്ങനെ ചെയ്തു എന്നത് കൃത്യമായി തന്നെ നിങ്ങൾക്ക് മനസ്സിലാവും; പ്രശാന്ത് മുരളി പദ്‍മനാഭൻ

പ്രശാന്ത് മുരളി പദ്‍മനാഭൻ പ്രേക്ഷകരുടെ പ്രിയ താരമായ മംമ്ത മോഹൻദാസിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലാൽബാഗ്’. അടുത്തിടയിലാണ് സിനിമയുടെ ടീസർ പുറത്തിറങ്ങിയത്. അതോടൊപ്പം ചിത്രത്തിലെ ഒരു രംഗം ഫഹദ് ഫാസിൽ നായകനായെത്തിയ ട്രാൻസ് എന്ന സിനിമയിലെ ഒരു രംഗത്തോട് സാമ്യമുണ്ട് എന്ന ആരോപണവും ഉയർന്നു വന്നിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ പ്രശാന്ത് മുരളി പദ്‍മനാഭൻ.

പ്രസ്‍തുത രംഗം താൻ ചിത്രീകരിച്ചത് 2019 ഡിസംബറിൽ ആണെന്നും ട്രാൻസ് റിലീസ് ചെയ്യപ്പെട്ടത് 2020 ഫെബ്രുവരി 20ന് ആണെന്നും പ്രശാന്ത് പറയുന്നു. സിനിമ കാണാതെ ഇത്തരത്തിൽ പബ്ലിക് ആയി കമൻറുകൾ ഇടുന്നത് ശരിയാണോ എന്നും സംവിധായകൻ ചോദിക്കുന്നു.

സംവിധായകൻ പ്രശാന്തിന്റെ കുറിപ്പ്

ലാൽബാഗ് ടീസറിൽ നിങ്ങൾ കണ്ട ഈ സീൻ ഷൂട്ട് ചെയ്യുന്നത് 2019 ഡിസംബറിൽ ആണ്. സിനിമയുടെ പ്രധാനപ്പെട്ട സീനുകൾ ഒരു ഡയലോഗ് പോലുമില്ലാതെ ആളുകൾക്ക് മനസ്സിലാവും വിധം ചിത്രീകരിക്കുക (അതും നോർമൽ ആക്ടിവിറ്റി അല്ലാത്തത്) എന്നത് വളരെ ശ്രമകരമാണെന്ന് അറിയാമല്ലോ. ലാൽബാഗ് കാണുമ്പോൾ എന്തിന് ഈ സീൻ ഇങ്ങനെ ചെയ്തു എന്നത് കൃത്യമായി തന്നെ നിങ്ങൾക്ക് മനസ്സിലാവും. ഞാൻ ഇത്രയും പറഞ്ഞതിൻറെ കാരണം ടീസറിൻറെ യൂട്യൂബ് ലിങ്കിന് താഴെ ട്രാൻസ് സിനിമയിലെ ഒരു സീനുമായി താരതമ്യപ്പെടുത്തി കുറെ കമൻറ്സ് കണ്ടു. 2020 ഫെബ്രുവരി 20 ന് റിലീസ് ചെയ്ത ട്രാൻസ് കണ്ടിട്ട് ഞാൻ എങ്ങനെ 2019 ൽ ഇത് ഷൂട്ട് ചെയ്യും. ഇത് യാദൃശ്ചികം മാത്രമാണ്. കോപ്പി അല്ല. ഇനി ട്രാൻസിൻറെ പിന്നണിക്കാർ എന്നോട് പണ്ട് പറഞ്ഞിട്ട് ഞാൻ ഈ സീൻ എഴുതി എന്നാണെങ്കിൽ ട്രാൻസിൻറെ രചയിതാവായ വിൻസെൻൻറ് വടക്കനുമായോ അൻവർ റഷീദുമായോ എനിക്ക് ഒരു പരിചയവുമില്ല. അതുകൊണ്ട് സിനിമ കാണാതെ കാര്യങ്ങൾ അറിയാതെ പബ്ലിക് ആയി ഇങ്ങനെ കമൻറ് ഇടുന്നത് ശരിയാണോ. അതും നമ്മുടെ സിനിമാ വ്യവസായം കൂടുതൽ വഷളായി പോയിക്കൊണ്ടിരിക്കുന്ന ഈ സമയത്ത്. റിലീസ് ഡേറ്റ് വരെ അനൗൺസ് ചെയ്തിട്ട് എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുന്ന ലാൽബാഗ് പോലുള്ള വൻ താരനിര ഇല്ലാത്ത സിനിമകളെ പറ്റി ‘Copycat’ എന്നൊക്കെ പറയുന്നത് മോശമല്ലേ.. അല്ലേ..? സിനിമ മാത്രമല്ല.. ലോകം മുഴുവൻ മുന്നോട്ട് എന്തെന്നറിയാതെ നിൽക്കുന്ന ഈ അവസ്ഥയിൽ. Think Positive, Do Positive, Stay Positive.

shortlink

Related Articles

Post Your Comments

Related Articles


Back to top button