Latest NewsNewsIndia

‘കോവിഡ് പോരാട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്ക് നന്ദി’; ഇന്ത്യയിൽ പുതിയ ഡൂഡിലുമായി ഗൂഗിൾ

ഇന്ത്യയ്ക്ക് 135 കോടി രൂപയുടെ മെഡിക്കൽ സഹായം നൽകുമെന്നും ഗൂഗിൾ അറിയിച്ചിരുന്നു

ന്യൂഡൽഹി: ഇന്ത്യയുടെ കോവിഡ് പോരാട്ടത്തിന് പിന്തുണയുമായി ഗൂഗിൾ. ഇതിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർക്ക് നന്ദി അറിയിച്ചുകൊണ്ട് ഗൂഗിൾ പുതിയ ഡൂഡിൽ പുറത്തിറക്കി.

Also Read: ‘കെഎസ്ആർടിസി യാത്ര സൗജന്യമാക്കണം’ അല്ലെങ്കിൽ പിണറായി കൊള്ളയടിക്കുകയാണെന്ന് ആരെങ്കിലും പറഞ്ഞാലോ; ശ്രീജിത്ത് പണിക്കർ

ആരോഗ്യ പ്രവർത്തകർക്കും ശാസ്ത്രജ്ഞൻമാർക്കും നന്ദി പറഞ്ഞുകൊണ്ടാണ് ഗൂഗിൾ ഡൂഡിൽ പുറത്തിറക്കിയത്. ഗൂഗിളിന്റെ ലോഗോയിലെ ‘ജി’യിൽ നിന്നും പുറത്തുവിടുന്ന സ്‌നേഹത്തിന്റെ പ്രതീകമായ ഹൃദയ ചിഹ്നം, പോഡിയത്തിൽ കയറി സംസാരിക്കുന്ന ‘ഇ’ എന്ന അക്ഷരം സൂചിപ്പിക്കുന്ന ശാസ്ത്രജ്ഞൻമാർക്ക് അയക്കുന്ന രീതിയിലാണ് ഡൂഡിൽ തയ്യാറാക്കിയിരിക്കുന്നത്.

ആരോഗ്യപ്രവർത്തകർക്കും ഗവേഷകർക്കും ശാസ്ത്രജ്ഞൻമാർക്കും നന്ദിയെന്നും ഈ ഡൂഡിൽ അവർക്കു വേണ്ടി സമർപ്പിക്കുന്നുവെന്നും ഗൂഗിൾ അറിയിച്ചു. ഇന്ത്യയിൽ മാത്രമാണ് ഗൂഗിൾ ഈ ഡൂഡിൽ പുറത്തിറക്കിയിരിക്കുന്നത്. നേരത്തെ, ഇന്ത്യയ്ക്ക് 135 കോടി രൂപയുടെ മെഡിക്കൽ സഹായം നൽകുമെന്നും ഗൂഗിൾ അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button