News

‘കെഎസ്ആർടിസി യാത്ര സൗജന്യമാക്കണം’ അല്ലെങ്കിൽ പിണറായി കൊള്ളയടിക്കുകയാണെന്ന് ആരെങ്കിലും പറഞ്ഞാലോ; ശ്രീജിത്ത് പണിക്കർ

തോമസ് ഐസക്കിനു ശേഷം അടുത്ത മികച്ച സാമ്പത്തിക ശാസ്ത്രജ്ഞൻ.

ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച്‌ വികസിപ്പിക്കുന്ന വാക്‌സിൻ അതേ ജനങ്ങൾക്ക് തന്നെ വീണ്ടും വിൽക്കുന്നതിലൂടെ ജനങ്ങളെ മോദിസർക്കാർ കൊള്ളയടിക്കുകയാണെന്ന് പറഞ്ഞ സംസ്ഥാന ആസൂത്രണ ബോർഡ് അംഗവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ആർ രാംകുമാറിന് മറുപടിയുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ.

തോമസ് ഐസക്കിനു ശേഷം അടുത്ത മികച്ച സാമ്പത്തിക ശാസ്ത്രജ്ഞൻ എന്ന് രാംകുമാറിനെ പരിഹസിക്കുന്ന ശ്രീജിത്ത് പണിക്കർ അതിനുള്ള കാരണം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ബസ്സുകൾ വാങ്ങി ഓടിക്കുന്ന കെ.എസ്.ആർ.ടി.സി യാത്ര സൗജന്യമാക്കണമെന്നും അല്ലെങ്കിൽ പിണറായി സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് ആരെങ്കിലും പറഞ്ഞാലോ എന്നുമാണ് അദ്ദേഹത്തിന്റെ പരിഹാസം.

മൻസൂർ വധം; സി.പി.എം നേതാക്കൾക്കെതിരെ ആരോപണവുമായി പി.കെ. ഫിറോസ്

ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം.

ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച്‌ വികസിപ്പിക്കുന്ന വാക്‌സിൻ അതേ ജനങ്ങൾക്ക് തന്നെ വീണ്ടും വിൽക്കുന്നതിലൂടെ ജനങ്ങളെ മോദിസർക്കാർ കൊള്ളയടിക്കുകയാണെന്ന് സംസ്ഥാന ആസൂത്രണ ബോർഡ് അംഗവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ആർ. രാംകുമാർ.

തോമസ് ഐസക്കിനു ശേഷം അടുത്ത മികച്ച സാമ്പത്തിക ശാസ്ത്രജ്ഞൻ. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ബസ്സുകൾ വാങ്ങി ഓടിക്കുന്ന കെഎസ്ആർടിസി നാളെ മുതൽ യാത്ര സൗജന്യമാക്കണം രാംകുമാറേ. അല്ലെങ്കിൽ ജനങ്ങളെ പിണറായി സർക്കാർ കൊള്ളയടിക്കുകയാണെന്ന് ആരെങ്കിലും പറഞ്ഞാലോ!

shortlink

Related Articles

Post Your Comments


Back to top button