KeralaNattuvarthaLatest NewsNews

‘ഇനി ബിന്ദു ടീച്ചറിന് മാജിക്ക് വല്ലതും അറിയുമോ?’: പേരിനൊപ്പം പ്രൊഫസർ, ആർ.ബിന്ദുവിനെതിരെ പരിഹാസവുമായി ശ്രീജിത്ത് പണിക്കർ

മന്ത്രി ആർ ബിന്ദു ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്ന് ഹൈക്കോടതിയിൽ ഹർജി

പാലക്കാട്: പ്രൊസറല്ലാതിരുന്നിട്ടും ഇരിങ്ങാലക്കുടയിലെ എൽ.ഡി.എഫ് സ്ഥാനാർഥി ആർ. ബിന്ദു തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള പോസ്റ്ററുകളിലും നോട്ടിസുകളിലും പ്രൊഫസർ.ബിന്ദു എന്നാണ് വച്ചിരുന്നതെന്നും ബാലറ്റ് പേപ്പറിലും പ്രൊഫസർ. ബിന്ദു എന്നാണ് കൊടുത്തിരുന്നതെന്നും എതിർ സ്ഥാനാർഥിയായ യു.ഡി.എഫിലെ തോമസ് ഉണ്ണിയാടൻ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിൽ ആർ. ബിന്ദുവിനെതിരെ പരിഹാസവുമായി എത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. പ്രൊഫസർ അല്ലെങ്കിലും മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ പേരിനൊപ്പം പ്രൊഫസർ എന്നു വക്കാറുണ്ടല്ലോ എന്നും ഇനി ബിന്ദു ടീച്ചറിന് മാജിക്ക് വല്ലതും അറിയുമോ? എന്നും ശ്രീജിത്ത് ചോദിക്കുന്നു.

ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

പ്രൊഫസർ അല്ലാതിരുന്നിട്ടും പോസ്റ്ററുകളിലും ബാലറ്റിലും പ്രൊഫസർ എന്ന് പേരിനൊപ്പം വച്ചതുവഴി മന്ത്രി ആർ ബിന്ദു ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്ന് ഹൈക്കോടതിയിൽ ഹർജി.
അതിപ്പോ പ്രൊഫസർ അല്ലെങ്കിലും നമ്മുടെ ഗോപിനാഥ് മുതുകാടിന്റെ ഒക്കെ പേരിനൊപ്പം പ്രൊഫസർ എന്നു വക്കാറുണ്ടല്ലോ. ഇനി ബിന്ദു ടീച്ചറിന് മാജിക്ക് വല്ലതും അറിയുമോ?

shortlink

Related Articles

Post Your Comments

Related Articles


Back to top button