Latest NewsCricketNewsSports

തുടർ തോൽവികളിൽ നിന്നും കര കയറി കൊൽക്കത്ത; പഞ്ചാബിനെ തകർത്തത് 5 വിക്കറ്റിന്

നായകൻ ഇയൻ മോർഗന്റെ പ്രകടനമാണ് കൊൽക്കത്തയെ വിജയത്തിലെത്തിച്ചത്

അഹമ്മദാബാദ്: തുടർച്ചയായ തോൽവികളിൽ നിന്നും വിജയവഴിയിൽ തിരിച്ചെത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. പഞ്ചാബ് കിംഗ്‌സ് ഉയർത്തിയ 124 റൺസ് വിജയലക്ഷ്യം കൊൽക്കത്ത 5 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. നായകൻ ഇയൻ മോർഗന്റെ പ്രകടനമാണ് കൊൽക്കത്തയെ വിജയത്തിലെത്തിച്ചത്.

Also Read: സ്പുട്‌നിക്കിന്റെ രണ്ടാം ഡോസ് എപ്പോള്‍ വേണമെന്ന് അതാത് രാജ്യങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് വാക്‌സിന്‍ നിര്‍മ്മാതാക്കള്‍

താരതമ്യേന ചെറിയ സ്‌കോർ ആയിരുന്നിട്ടും തകർച്ചയോടെയാണ് കൊൽക്കത്ത ബാറ്റിംഗ് ആരംഭിച്ചത്. മികച്ച ഫോമിലുള്ള നിതീഷ് റാണ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി. അധികം വൈകാതെ ശുഭ്മാൻ ഗില്ലും(9) സുനിൽ നരൈനും(0) പുറത്തായതോടെ പഞ്ചാബ് പിടിമുറുക്കി. റണ്ണൗട്ടിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട രാഹുൽ ത്രിപാഠി(41)യുടെയും 47 റൺസുമായി പുറത്താകാതെ നിന്ന മോർഗന്റെയും പ്രകടനമാണ് കൊൽക്കത്തയെ രക്ഷിച്ചത്. ആന്ദ്രെ റസൽ 10 റൺസുമായി പുറത്തായപ്പോൾ ദിനേഷ് കാർത്തിക് 12 റൺസുമായി പുറത്താകാതെ നിന്നു.

പഞ്ചാബിന് വേണ്ടി മോയ്‌സെസ് ഹെൻറിക്വസ്, മൊഹമ്മദ് ഷമി, അർഷ്ദീപ് സിംഗ്, ദീപക് ഹൂഡ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ജയത്തോടെ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായിരുന്ന കൊൽക്കത്ത അഞ്ചാം സ്ഥാനത്തേയ്ക്ക് ഉയർന്നു. കൊൽക്കത്തയ്ക്ക് പിന്നിൽ പഞ്ചാബ് ആറാം സ്ഥാനത്താണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button