COVID 19KeralaLatest NewsNews

കേരളത്തെ കൊലയ്ക്കു കൊടുക്കുന്ന ഈ നയം തിരുത്താൻ പിണറായി സർക്കാർ തയ്യാറാവണം : കെ സുരേന്ദ്രൻ

തിരുവനന്തപുരം : പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കൊവിഡിന്റെ മാരകമായ വകഭേദത്തെ കണ്ടെത്തിയെന്ന് മുഖ്യമന്ത്രി അറിയിച്ചതിനു പിന്നാലെയാണ് കെ. സുരേന്ദ്രന്റെ വിമർശനം.

Read Also : കോവിഡ് വ്യാപനം : സംസ്​ഥാനങ്ങള്‍ക്ക്​ പുതിയ മാര്‍ഗരേഖയുമായി കേന്ദ്രസർക്കാർ

ഈ മാസം ആദ്യം തന്നെ ഈ വിവരം അറിഞ്ഞ സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഓക്‌സിജന്‍ പ്ലാന്റിന് കേന്ദ്രം അനുവദിച്ച പണം ചെലവാക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നും കൊവിഡ് ടെസ്റ്റിന് കൂടുതല്‍ ചാ‌ര്‍ജ് സംസ്ഥാനത്ത് ഈടാക്കുന്നുവെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം :

ഈ മാസമാദ്യം ഈ വിവരങ്ങളെല്ലാമറിഞ്ഞിട്ടും ആരോഗ്യവകുപ്പ് ഉറങ്ങുകയായിരുന്നോ? വടക്കോട്ടു നോക്കി ഇന്ത്യാവിരുദ്ധപ്രസംഗം നടത്തുന്നവരൊന്നും ഇത് കണ്ടിരുന്നില്ലേ?

വാക്സിനേഷൻ കേന്ദ്രങ്ങളിൽ വയോധികരേയും രോഗികളേയും പേടിപ്പെടുത്തി വെയിലുകൊള്ളിക്കുന്നവർ എന്തു നടപടിയാണ് ഇക്കാര്യത്തിൽ സ്വീകരിച്ചതെന്നു വ്യക്തമാക്കണം.

കോവിഡ് ടെസ്റ്റ്‌ നടത്താൻ ലോകത്തെവിടെയുമില്ലാത്ത ചാർജ്ജ് ഈടാക്കുന്നവർ, ബജറ്റിൽ ഒരു നയാ പൈസപോലും വാക്സിൻ വാങ്ങാൻ നീക്കിവെക്കാത്തവർ,സ്വകാര്യ ആശുപത്രികൾക്ക് കൊള്ള നടത്താൻ അവസരം നൽകുന്നവർ, ഒരു ചില്ലിക്കാശുപോലും തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് കോവിഡ് പ്രതിരോധത്തിന് നൽകാത്തവർ, ഓക്സിജന്‍ പ്ളാന്റിന് കേന്ദ്രം നൽകിയ പണം ചെലവാക്കാൻ പോലും തയ്യാറാവാത്തവർ അവരാണിപ്പോൾ കേന്ദ്രവിരുദ്ധസമരത്തിനിറങ്ങുന്നത്. കേരളത്തെ കൊലയ്ക്കു കൊടുക്കുന്ന ഈ നയം തിരുത്താൻ പിണറായി സർക്കാർ തയ്യാറാവണം…

https://www.facebook.com/KSurendranOfficial/posts/3970748059676467?__cft__[0]=AZU6vg1-hsu_HeELTmaD5NBDLng8Ha12GzZql5CPzXo2hWIbZ8YH37mPDJqmKZgbhIIutFmtKfwwdIlkDJ_wHn0_EtiUq8RZ2PPUYMQpBPg0qhYWHLAd1nPBisJIEpR7ThOOaPe1eom-_jIYLPgUWMcB&__tn__=%2CO%2CP-R

shortlink

Related Articles

Post Your Comments

Related Articles


Back to top button