COVID 19KeralaNattuvarthaLatest NewsNews

മാനദണ്ഡങ്ങൾ പാലിച്ചില്ല; ഒറ്റ ദിവസം പിഴയായി ഈടാക്കിയത് 46 ലക്ഷം രൂപ, നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനം

മാസ്‌ക് ധരിക്കാത്തതിന് കഴിഞ്ഞ 24 മണിക്കൂറിനകം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത് 15011 കേസുകള്‍. സമൂഹ്യഅകലം പാലിക്കാത്തിന് 5862 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം ഏറുമ്പോഴും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ജനങ്ങൾ സർക്കാരിലേക്ക് ഒറ്റ ദിവസം പിഴയായി അടച്ചത് 46,53789 രൂപ. മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാസ്‌ക് ധരിക്കാത്തതിന് കഴിഞ്ഞ 24 മണിക്കൂറിനകം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത് 15011 കേസുകള്‍. സമൂഹ്യഅകലം പാലിക്കാത്തിന് 5862 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അതേസമയം കോവിഡ് വ്യാപനം നിയന്ത്രണാതീതമാകുന്ന സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആളുകൾ കൂടാൻ ഇടയുള്ള സിനിമാ തിയറ്റര്‍, ഷോപ്പിംഗ് മാള്‍, ജിംനേഷ്യം, ക്ലബ്, സ്‌പോര്‍ട്‌സ്, കോംപ്ലകസ്, നീന്തല്‍ക്കുളം, പാര്‍ക്ക്, വിദേശ മദ്യശാലകള്‍, ബാറുകള്‍ എന്നിവയുടെ പ്രവർത്തനം തൽക്കാലത്തേക്ക് നിർത്തിവെക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

കോവിഡ് വ്യാപനം; പിണറായി വിജയനും, തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പി.സി. ജോർജ്

ഗുരുതര സാഹചര്യം കണക്കിലെടുത്ത് വിവാഹങ്ങൾക്ക് ആളുകളുടെ എണ്ണം അത് അമ്പതിലേക്ക് ചുരുക്കാൻ ധാരണയായി. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകൾ നടത്തുന്നതിന് മുന്‍കൂറായി കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നതാണ് സര്‍വകക്ഷിയോഗത്തിന്റെ പൊതു അഭ്യര്‍ഥനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button