KeralaLatest NewsNews

കേന്ദ്രം സൗജന്യമായി നൽകുമെന്ന് പറഞ്ഞ വാക്‌സിൻ വിഷയത്തിൽ കേരളത്തിന്റെ വക പ്രഖ്യാപനമെന്തിന്; വി ഡി സതീശന്‍

തിരുവനന്തപുരം  :  ധനകാര്യ മന്ത്രി തോമസ് ഐസക്കിനെതിരെ വി ഡി സതീശന്‍ എംഎൽഎ. കേന്ദ്രം സൗജന്യമായി വാക്‌സിൻ നൽകുമെന്ന് പറഞ്ഞിട്ടും കേരളം പ്രഖ്യാപനം നടത്തി. ബജറ്റില്‍ സൗജന്യ വാക്സിന്‍ പ്രഖ്യാപിച്ച ധനകാര്യ മന്ത്രി തോമസ് ഐസക്ക് ഇപ്പോൾ വീണിടത്ത് കിടന്ന് ഉരുളുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിയുന്നു വി ഡി സതീശന്റെ പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം………………..

ബജറ്റിൽ സൗജന്യ വാക്സിൻ പ്രഖ്യാപിച്ചിട്ട് ധനകാര്യ മന്ത്രി തോമസ് ഐസക്ക് വീണിടത്ത് കിടന്ന് ഉരുളുന്നു.  ബജറ്റ് പ്രഖ്യാപിച്ചത് തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ്. കേന്ദ്രം സൗജന്യമായി വാക്സിൻ തരുമെന്ന് പറഞ്ഞിട്ടും വെറുതെ ഒരു പ്രഖ്യാപനം കൂടി സംസ്ഥാനത്തിന്റെ വക. ഇനി പണം കയ്യിലില്ലെങ്കിൽ, കേന്ദ്രം തരുന്നില്ലെങ്കിൽ സാമ്പത്തിക ശേഷിയുള്ളവർ വാക്സിനെടുക്കുമ്പോൾ പണം സംഭാവനയായി നൽകണമെന്ന് പറയുന്നതിൽ ഒരു തെറ്റുമില്ല. മുഖ്യമന്ത്രി പ്രഖ്യാപിച്ച വാക്സിൻ ചലഞ്ചിന് നാം പിന്തുണ നൽകുകയും വേണം.
എന്നിട്ടും ധനമന്ത്രി പറയുന്നത് ഖജനാവിൽ ഇഷ്ടം പോലെ പണം ബാക്കിയുണ്ടെന്നാണ് !!!
ഇതൊന്നും ചേരുംപടി ചേരുന്നില്ലല്ലോ!!!

https://www.facebook.com/VDSatheeshanParavur/posts/4068724929853108

shortlink

Related Articles

Post Your Comments

Related Articles


Back to top button