COVID 19Latest NewsCinemaNewsBollywoodEntertainmentKollywood

നടി പൂജ ഹെഗ്ഡെയ്ക്ക് കോവിഡ്

പ്രഭാസ് നായകനാകുന്ന രാധേ ശ്യാം ആണ് പൂജ ഹെഗ്ഡെയുടെ പുറത്തിറങ്ങാനുള്ള ചിത്രം.

തെന്നിന്ത്യൻ നടി പൂജ ഹെഗ്ഡെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെയാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. നടി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. താനുമായി ഇക്കഴിഞ്ഞ ദിവസങ്ങളിൽ സമ്പർക്കത്തിലുണ്ടായിരുന്നവർ പരിശോധനയ്ക്ക് വിധേയരാകണമെന്നും എല്ലാവരും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും പൂജ കുറിച്ചു.

പ്രഭാസ് നായകനാകുന്ന രാധേ ശ്യാം ആണ് പൂജ ഹെഗ്ഡെയുടെ പുറത്തിറങ്ങാനുള്ള ചിത്രം. ഏറെ നാളുകൾക്ക് ശേഷം പ്രഭാസ് അഭിനയിക്കുന്ന റൊമാന്റിക് ചിത്രമാണ് രാധേശ്യാം. അഖിൽ അക്കിനേനി നായകനാകുന്ന മോസ്റ്റ് എലിജിബിൾ ബാച്ചിലറിലും പൂജയാണ് നായിക.

2012ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ മുഗമുദി യിലൂടെയാണ് പൂജ അഭിനയരംഗത്തേക്ക് കടന്നത്. തുടർന്ന് തെലുങ്ക് ചിത്രങ്ങളായ ഓക ലൈല കോസം, മുകുന്ദ എന്നിവയിൽ അഭിനയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button