KeralaLatest News

ഭാര്യയെ ബാങ്കിൽ ഡ്രോപ്പ് ചെയ്യാൻ ബൈക്കിൽ പോയ അധ്യാപകനെതിരെ 10 വകുപ്പുകൾ ചേർത്ത് കേസ്

ഹെൽമെറ്റ് ധരിച്ചില്ലെന്നതിനും കേസുണ്ടെങ്കിലും ബൈക്ക് ഹെൽമെറ്റ് സഹിതമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

നാദാപുരം∙ ബാങ്ക് ഉദ്യോഗസ്ഥയായ ഭാര്യയെ കല്ലാച്ചിയിലെ ബാങ്കിൽ ബൈക്കിൽ ഇറക്കാൻ പോയ അധ്യാപകനെതിരെ 10 വകുപ്പുകൾ ചേർത്ത് പൊലീസ് കേസെടുത്തത് വിവാദമായി. നരിപ്പറ്റ ആർഎൻഎം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ വട്ടോളി നിളയിൽ സുധീരനെ (36)തിരെയാണ് നാദാപുരം പൊലീസ് കേസെടുത്തത്. ഹെൽമെറ്റ് ധരിച്ചില്ലെന്നതിനും കേസുണ്ടെങ്കിലും ബൈക്ക് ഹെൽമെറ്റ് സഹിതമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ബൈക്ക് ഹെൽമെറ്റ് സഹിതമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ചേലക്കാട്ടു പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടയിൽ മാസ്ക്, ഹെൽമെറ്റ് എന്നിവ ധരിക്കാതെയും പൊതുജനങ്ങൾക്ക് ശല്യമാകും വിധം അശ്രദ്ധമായും അപകടകരമായും ബൈക്ക് ഓടിച്ചതിനും മൊബൈൽ ഫോൺ ഉപയോഗിച്ചു എന്നതിനും കോവിഡ് മാനദണ്ഡം ലംഘിച്ചെന്നതിനുമാണ് കേസെടുത്തത്.

read also: പയ്യന്നൂരിൽ മകന്റെ ഭാര്യയെയും കൊണ്ട് 61കാരനായ അച്ഛൻ ഒളിച്ചോടി

പൊലീസ് നിലപാടിൽ കെപിഎസ്ടിഎ കുന്നുമ്മൽ ഉപജില്ലാ യോഗം പ്രതിഷേധിച്ചു. സംഭവ സ്ഥലത്ത് എത്തിയ പൊതു പ്രവർത്തകരോട് പൊലീസ് അപമര്യാദയായി പെരുമാറിയെന്നും പരാതിയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button