KeralaLatest NewsNews

കോവിഡ് വ്യാപനം: ജയിൽ ശിക്ഷ അനുഭവിക്കുന്നവർക്ക് പരോള്‍ അനുവദിക്കണമെന്ന് എസ് ഡി പി ഐ

കണ്ണൂര്‍ : കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കോവിഡ് വ്യാപിക്കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നതെന്നും തടവുകാരുടെയും അവരുടെ കുടുംബങ്ങളുടെയും ആശങ്ക അകറ്റുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും എസ് ഡി പി ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീന്‍ ആവശ്യപ്പെട്ടു.

നിരവധി തടവുകാര്‍ കോവിഡ് ബാധിച്ച്‌ ചികില്‍സയിലാണ്. മതിയായ ചികില്‍സ കിട്ടുന്നില്ലെന്ന പരാതിയും ഇതിനോടകം ഉയര്‍ന്നുവന്നിട്ടുണ്ട്. നിരവധി പേര്‍ക്ക് രോഗം ബാധിച്ചതോടെ തടവുകാരും അവരുടെ കുടുംബങ്ങളും ആശങ്കയിലാണ്. അതുകൊണ്ട് കോവിഡ് ബാധിച്ചവര്‍ക്ക് മതിയായ ചികില്‍സ ഉറപ്പുവരുത്തണമെന്നും വ്യാപനം തടയുന്നതിന്റെ ഭാഗമായി പരോള്‍ അനുവദിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ പെട്ടെന്ന് സ്വീകരിക്കണമെന്നും എ സി ജലാലുദ്ദീന്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button