Latest NewsIndiaNews

കൊവിഡ് രണ്ടാം തരംഗത്തിന് കാരണം തിരഞ്ഞെടുപ്പ് കമ്മീഷന്‍;കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കോടതി

ഭരണഘടനാ സ്ഥാപനങ്ങളേയും ഉദ്യോഗസ്ഥരേയും ഇത് ഓര്‍മ്മിപ്പിക്കേണ്ടി വരുന്നത് സങ്കടകരമാണെന്നും കോടതി പറഞ്ഞു.

ചെന്നൈ: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി. കൊവിഡ് രണ്ടാം തരംഗത്തിനിടെ തിരഞ്ഞെടുപ്പ് റാലികള്‍ക്ക് തടയാതെ അവയ്ക്ക് അനുമതി നല്‍കിയ കമ്മീഷനാണ് രോഗവ്യാപനത്തിന് കാരണക്കാരമെന്ന് കോടതി കുറ്റപ്പെടുത്തി. കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും കോടതി പറഞ്ഞു.

Read Also: കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് സമ്മതിദാനാവകാശം വിനിയോഗിക്കണം; ബംഗാൾ ജനതയോട് പ്രധാനമന്ത്രി

എന്നാൽ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശരിയായ പദ്ധതി തയ്യാറാക്കിയില്ലെങ്കില്‍ മെയ് 2 ന് വോട്ടെണ്ണല്‍ തടയുമെന്നും മദ്രാസ് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി.പൊതുജനാരോഗ്യമാണ് പരമപ്രധാനം. ഭരണഘടനാ സ്ഥാപനങ്ങളേയും ഉദ്യോഗസ്ഥരേയും ഇത് ഓര്‍മ്മിപ്പിക്കേണ്ടി വരുന്നത് സങ്കടകരമാണെന്നും കോടതി പറഞ്ഞു.

shortlink

Post Your Comments


Back to top button