CricketLatest NewsNewsSports

ആവേശകരമായ മത്സരത്തിൽ 1 റണ്ണിന് അകലെ ഡൽഹി വീണു; ബാംഗ്ലൂർ വീണ്ടും ഒന്നാമത്

രണ്ട് പന്തിൽ 10 റൺസ് വേണ്ടിയിരുന്നെങ്കിലും രണ്ട് ബൗണ്ടറികൾ നേടാനെ പന്തിന് സാധിച്ചുള്ളൂ

അഹമ്മദാബാദ്: ആവേശം അവസാന പന്ത് വരെ നീണ്ടുനിന്ന മത്സരത്തിനൊടുവിൽ ജയിച്ചു കയറി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. 172 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിയ്ക്ക് 5 വിക്കറ്റ് നഷ്ടത്തിൽ 170 റൺസ് നേടാനെ കഴിഞ്ഞുള്ളൂ. ഡൽഹിക്ക് വേണ്ടി അവസാനം വരെ പോരാടിയ ഋഷഭ് പന്തിന്റെയും ഷിമ്രോൺ ഹെറ്റ്മയറിന്റെയും പ്രകടനം പാഴായി.

Also Read: അക്കൗണ്ടുകളിൽ നേരിട്ട് എത്തിയത് 8180 കോടി; വീണ്ടും വിമർശനങ്ങളെ പൂച്ചെണ്ടുകളാക്കി മോദി, നന്ദി പറഞ്ഞ് പഞ്ചാബിലെ കർഷകർ

172 റൺസ് വിജയലക്ഷ്യത്തിലേയ്ക്ക് ബാറ്റിംഗ് ആരംഭിച്ച ഡൽഹിയുടെ തുടക്കം തകർച്ചയോടെയായിരുന്നു. മികച്ച ഫോമിലുള്ള ഓപ്പണർ ശിഖർ ധവാൻ(6) നേരത്തെ മടങ്ങി. തൊട്ടുപിന്നാലെ സ്റ്റീവ് സ്മിത്ത് 4 റൺസ് നേടി പുറത്തായി. സ്‌കോർ 47ൽ എത്തി നിൽക്കെ പൃഥ്വി ഷായുടെ(21) വിക്കറ്റും വീണതോടെ ഡൽഹി പ്രതിരോധത്തിലായി. 22 റൺസുമായി മാർക്കസ് സ്റ്റോയ്‌നിസും പുറത്തായി. തുടർന്ന് ഉത്തരവാദിത്വം ഏറ്റെടുത്ത് ഋഷഭ് പന്തും(58*) ഷിമ്രോൺ ഹെറ്റ്മയറും (53*) ബാറ്റ് വീശിയതോടെ ഡൽഹി ലക്ഷ്യത്തിലേയ്ക്ക് കുതിച്ചു. അവസാന രണ്ട് പന്തിൽ 10 റൺസ് വേണ്ടിയിരുന്നെങ്കിലും രണ്ട് ബൗണ്ടറികൾ നേടാനെ പന്തിന് സാധിച്ചുള്ളൂ.

ബാംഗ്ലൂരിന് വേണ്ടി ഹർഷൽ പട്ടേൽ 4 ഓവറിൽ 37 റൺസ് വഴങ്ങി 2 വിക്കറ്റുകൾ വീഴ്ത്തി. മൊഹമ്മദ് സിറാജ്, കൈൽ ജാമിസൺ എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. ജയത്തോടെ ബാംഗ്ലൂർ പോയിന്റ് പട്ടികയിൽ വീണ്ടും ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. 6 കളികളിൽ 4 ജയവുമായി ഡൽഹി മൂന്നാം സ്ഥാനത്താണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button