Latest NewsNewsInternational

ലോകരാജ്യങ്ങളുടെ സഹായത്തിന് കാത്തുനിന്നില്ല; സ്വന്തമായി ഉത്പ്പാദിപ്പിച്ച വാക്‌സിൻ വിതരണം ആരംഭിച്ച് കസാഖിസ്താൻ

നൂർസുൽത്താൻ: സ്വന്തമായി വികസിപ്പിച്ച വാക്‌സിൻ വിതരണം ആരംഭിച്ച് കസാഖിസ്താൻ. ലോകരാജ്യങ്ങളുടെ മറുപടിയ്ക്കും സഹായത്തിനും കാത്തുനിൽക്കാതെയാണ് കസാഖിസ്താൻ വാക്സിൻ വിതരണം ആരംഭിച്ചത്. ക്വാസ് വാക് എന്ന വാക്സിനാണ് കസാഖിസ്താൻ വികസിപ്പിച്ചത്. തിങ്കളാഴ്ച്ച മുതൽ വാക്സിൻ ജനങ്ങൾക്ക് നൽകിത്തുടങ്ങുകയും ചെയ്തു.

Read Also: മാസ്ക് വീടിനുള്ളിലും നിർബന്ധമാണ്, അതിഥികളെ ക്ഷണിക്കരുത്; ആരോഗ്യമന്ത്രാലയത്തിന്റെ കർശന നിർദ്ദേശങ്ങൾ

ആരോഗ്യ മന്ത്രി അലെക്സേ സോയി വാക്‌സിൻ സ്വീകരിച്ചാണ് വിതരണത്തിന് തുടക്കം കുറിച്ചത്. ചൈനയും റഷ്യയും വാക്സിൻ നിർമ്മിച്ച് എത്തിച്ചെങ്കിലും സ്വന്തമായി വാക്‌സിൻ വികസിപ്പിക്കണമെന്ന ദൃഢനിശ്ചയത്തോടെ മുന്നോട്ട് പോകുകയായിരുന്നു കസാഖിസ്താൻ.

Read Also: കോവിഡിനെ പിടിച്ചുകെട്ടാൻ കരുത്താർജ്ജിച്ച് രാജ്യം; വാക്സീൻ വില കുറയ്ക്കണമെന്ന് മരുന്നു കമ്പനികളോട് സർക്കാർ

കസാഖിസ്താന്റെ വൈറോളജി ഗവേഷണ സ്ഥാപനമായ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോളജിക്കൽ സേഫ്റ്റി പ്രോബ്ലം എന്ന സ്ഥാപനമാണ് വാക്സിൻ നിർമ്മിച്ചത്. രണ്ടു മുതൽ 8 ഡിഗ്രി വരെ താപനിലയിലാണ് വാക്‌സിൻ സൂക്ഷിക്കേണ്ടത്. ആദ്യ ഘട്ടമായി അരലക്ഷം വാക്സിനാണ് രാജ്യത്തെ വാക്സിനേഷൻ കേന്ദ്രങ്ങൾക്ക് നൽകിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button