Latest NewsNewsIndia

കോവിഡിനെതിരായ പോരാട്ടത്തിൽ ഹനുമാന്‍റെ അനുഗ്രഹം വേണം; ഹനുമാൻ ജയന്തി ആശംസിച്ച്​ പ്രധാനമന്ത്രി

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കൊ​റോണ വൈറസിനെതിരായ പോരാട്ടത്തിൽ ഹനുമാന്‍റെ അനുഗ്രഹം തേടി പ്രധാനമന്ത്രി ​നരേന്ദ്രമോദി. ഹനുമാൻ ജയന്തിയോട്​ അനുബന്ധിച്ചായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്​.

‘ഹനുമാൻ പ്രഭുവിന്‍റെ അനുഗ്രഹവും അനുകമ്പയും അനുസ്​മരിക്കുന്ന വിശുദ്ധ ദിവസമാണ്​ ഹനുമാൻ ജയന്തി. കോവിഡ്​ മഹാമാരിക്കെതിരായ നിരന്തര പോരാട്ടത്തിൽ അദ്ദേഹത്തിന്‍റെ അനുഗ്രഹം എല്ലായ്​പ്പോഴും നമ്മുടെ മേൽ ഉണ്ടായിരിക്കണമെന്ന്​ ഞാൻ ആഗ്രഹിക്കുന്നു. എല്ലാവർക്കും ഹനുമാൻ ജയന്തി ആശംസകൾ ‘- പ്രധാനമന്ത്രി ട്വീറ്റ്​ ചെയ്​തു.

Read Also  :  പയ്യന്നൂരിൽ മകന്റെ ഭാര്യയെയും കൊണ്ട് 61കാരനായ അച്ഛൻ ഒളിച്ചോടി

ആഭ്യന്തരമന്ത്രി അമിത്​ ഷായും ജനങ്ങൾക്ക്​ ഹനുമാൻ ജയന്തി ആശംസകളുമായെത്തി. എല്ലാവർക്കും കോവിഡ്​ പ്രതിസന്ധിയിൽനിന്ന്​ ഉടൻ കരകയറാൻ കഴിയ​ട്ടെ​യെന്നും അമിത്​ ഷാ ആശംസിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button