COVID 19Latest NewsNewsIndia

രാജ്യത്ത് സാര്‍വത്രികവും സൗജന്യവുമായ വാക്സിനേഷന്‍ എത്രയും വേഗം നടപ്പാക്കണമെന്ന് സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: സാര്‍വത്രികവും സൗജന്യവുമായ വാക്സിനേഷന്‍ രാജ്യത്ത് എത്രയും വേഗം നടപ്പാക്കണമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇത്തരമൊരു അടിയന്തര ഘട്ടത്തില്‍ നിര്‍ബന്ധിത ലൈസന്‍സിങ് വ്യവസ്ഥകള്‍ സ്വീകരിച്ച്‌ യോഗ്യരായ നിര്‍മാതാക്കളെയെല്ലാം ഉപയോഗിച്ച്‌ വാക്സിന്‍ നിര്‍മിക്കാന്‍ ആവശ്യപ്പെടാന്‍ കേന്ദ്ര സര്‍ക്കാറിന് മാത്രമേ അധികാരമുള്ളൂവെന്നും യെച്ചൂരി ട്വീറ്റില്‍ പറഞ്ഞു.

Read Also : മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് കന്നഡ സിനിമാതാരം ചേതന്‍ കുമാര്‍

ഓക്സിജനും വാക്സിനും അടിയന്തരമായി ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം യെച്ചൂരി പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഓക്സിജന്‍റെയും വാക്സിന്‍റെയും വിതരണത്തിനാണ് പ്രാഥമിക പരിഗണന നല്‍കേണ്ടതെന്ന് കത്തില്‍ പറഞ്ഞു. രാജ്യത്തെ എല്ലാ ആശുപത്രികളിലേക്കും ഓക്സിജനെത്തിക്കാനുള്ള നടപടി ആരംഭിക്കണം. എല്ലാ സംസ്ഥാനങ്ങള്‍ക്കും വാക്സിന്‍ സൗജന്യമായി നല്‍കണമെന്നും മരണം തടയാന്‍ കഴിയുന്നതെല്ലാം ചെയ്യണമെന്നും യെച്ചൂരി ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button