COVID 19Latest NewsNewsIndiaInternational

കോവിഡില്‍ വലയുന്ന ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക്​ ആശ്വാസം പകരുന്ന പ്രഖ്യാപനവുമായി​ യു.എസ്

വാഷിങ്​ടണ്‍: ആഗോളതലത്തില്‍ ആറ്​ കോടി ഡോസ്​ ആസ്​ട്ര സെനിക്ക വാക്​സിന്‍ വിതരണം ചെയ്യുമെന്ന് അറിയിച്ച് ​ യു എസ്.​ വൈറ്റ്​ ഹൗസ്​ ഉപദേഷ്​ടാവ്​ ആന്‍ഡി സ്ലാവിറ്റാണ്​ ഇക്കാര്യം അറിയിച്ചത്​. ട്വിറ്ററിലൂടെയാണ്​ സ്ലാവിറ്റ്​ വാക്​സിന്‍ വിതരണം ചെയ്യുന്ന കാര്യം അറിയിച്ചത്​.

Read Also : കോവിഡ് വ്യാപനം രൂക്ഷമാകുന്നു ; ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 15 കോടിയിലേക്ക്

ലഭ്യതക്കനുസരിച്ച്‌​ വാക്​സിന്‍ വിതരണം ചെയ്യുമെന്നാണ്​ യു.എസ്​ നിലപാട്​. കഴിഞ്ഞ മാര്‍ച്ചില്‍ 40 ലക്ഷത്തോളം കോവിഡ്​ വാക്​സിന്‍ അമേരിക്ക കാനഡക്കും മെക്​സിക്കോക്കും നല്‍കിയിരുന്നു. നിലവില്‍ ഇന്ത്യയുള്‍പ്പടെയുള്ള കോവിഡില്‍ ബുദ്ധിമുട്ടുന്ന രാജ്യങ്ങള്‍ക്ക്​ വാക്​സിന്‍ നല്‍കണമെന്ന സമ്മര്‍ദം അമേരിക്കക്ക്​ മേല്‍ ഉണ്ട്​. യു.എസിലെ ത​​ന്നെ പല സംഘടനകളും ഇന്ത്യക്ക്​ വാക്​സിനും മറ്റ്​ സഹായങ്ങളും നല്‍കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു.

അതേസമയം, ഇന്ത്യക്ക്​ സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്ന്​ യു.എസ്​ പ്രസിഡന്‍റ്​ ജോ ബൈഡന്‍ കഴിഞ്ഞ ദിവസം വ്യക്​തമാക്കിയിരുന്നു. കോവിഡിന്റെ ഒന്നാം തരംഗത്തില്‍ ഇന്ത്യ യു.എസിന്​ നല്‍കിയ സഹായവും അദ്ദേഹം പരാമര്‍ശിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button