Latest NewsKeralaNattuvarthaNews

‘പ്രചാരവേല കൊണ്ട് ജീവൻ രക്ഷിക്കാനാവില്ലന്നറിയണം’; പിണറായി വിജയന് മറുപടിയുമായി വി.മുരളീധരൻ

വാക്സിൻ ക്ഷാമമെന്ന വ്യാജ പ്രചാരണം നടത്തി ആളുകളെ പരിഭ്രാന്തരാക്കാതെ ചികിൽസയ്ക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ കേരള സർക്കാർ തയാറാവണം

പ്രചാരവേല കൊണ്ട് ജീവൻ രക്ഷിക്കാനാവില്ലെന്നും, കേരളത്തിൽ പല ജില്ലകളിലും ഗുരുതര കോവിഡ് രോഗികൾ ഓക്സിജൻ കിടക്കയ്ക്കും ഐ.സി.യു കിടക്കയ്ക്കുമായി പരക്കം പായുകയാണെന്നും കേന്ദ്ര മന്ത്രി വി,മുരളീധരൻ. മുഖ്യമന്ത്രി പിണറായി വിജയൻറെ പത്രസമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങളോട് ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മറുപടി പറയില്ലെന്ന് പറഞ്ഞിട്ടായാലും ഉന്നയിച്ച വിഷയങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞത് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. വാക്സിൻ ക്ഷാമമെന്ന വ്യാജ പ്രചാരണം നടത്തി ആളുകളെ പരിഭ്രാന്തരാക്കാതെ ചികിൽസയ്ക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ കേരള സർക്കാർ തയാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വി. മുരളീധരന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം.

“മറുപടി പറയില്ലെ”ന്ന് പറഞ്ഞിട്ടാണെങ്കിലും രാവിലെ ഉന്നയിച്ച വിഷയങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞത് സ്വാഗതം ചെയ്യുന്നു…. സ്വകാര്യ ആശുപത്രികളിൽ 75% കിടക്കകൾ കോവിഡ് ചികിൽസയ്ക്ക് മാറ്റി വയ്ക്കണമെന്ന് വൈകിയെങ്കിലും നിർദേശിച്ചത് നന്നായി….
പക്ഷേ കേരളത്തിൽ പല ജില്ലകളിലും ഗുരുതര കോവിഡ് രോഗികൾ ഓക്സിജൻ കിടക്കയ്ക്കും ഐസിയു കിടക്കയ്ക്കുമായി പരക്കം പായുകയാണ്… പ്രചാരവേല കൊണ്ട് ജീവൻ രക്ഷിക്കാനാവില്ലന്നറിയണം…..
കോട്ടയം, തൃശൂർ മെഡിക്കൽ കോളജുകളിലെ ഓക്സിജൻ പ്ലാൻ്റുകൾ അടിയന്തരമായി പ്രവർത്തന സജ്ജമാക്കണം….. വാക്സിൻ ക്ഷാമമെന്ന വ്യാജ പ്രചാരണം നടത്തി ആളുകളെ പരിഭ്രാന്തരാക്കാതെ ചികിൽസയ്ക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ കേരള സർക്കാർ തയാറാവണം….

shortlink

Related Articles

Post Your Comments

Related Articles


Back to top button