KeralaLatest NewsNews

വിജയം യുഡിഎഫിന് ഒപ്പം, ജനവിധിയിൽ പൂർണ വിശ്വാസമുണ്ടെന്ന് ഉമ്മൻ ചാണ്ടി

തിരുവനന്തപുരം : നിയമസഭ തിരഞ്ഞെടുപ്പിലെ ജനവിധിയിൽ പൂർണ വിശ്വാസമുണ്ടെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ജനങ്ങൾ യുഡിഎഫിന് നല്ല വിജയം നൽകും. വോട്ടെണ്ണൽ ദിനത്തിൽ ജനങ്ങൾക്ക് വേണ്ടി എല്ലാവരും സഹകരിക്കണം. ഒരു മനസ്സോടെ പ്രവർത്തിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമുണ്ട്. എന്നാൽ, വിജയം യുഡിഎഫിന് ഒപ്പം ആകുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

Read Also  :  ആളുകൾ പുറത്തിറങ്ങുന്നതും കൂട്ടം കൂടുന്നതും ഒഴിവാക്കണം; വലിയ തോതിലുള്ള വ്യാപനത്തിന്റെ ഘട്ടമെന്ന് മുഖ്യമന്ത്രി

അതേസമയം കാരുണ്യ ബെനവലെൻറ് ഫണ്ടിലെ അഴിമതി ആരോപണം അടിസ്ഥാന രഹിതമായിരുന്നു എന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. രാഷ്ട്രീയ നേതാക്കൾ ആവുമ്പോൾ വേട്ടയാടൽ നേരിടേണ്ടി വരുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button