Latest NewsNewsGulfQatar

ആറ് രാജ്യങ്ങളില്‍ നിന്ന് ഖത്തറില്‍ എത്തുന്നവര്‍ക്ക് പ്രത്യേക ഹോട്ടല്‍ ക്വാറന്റീന്‍

 

കോവിഡ് വ്യാപനം കൂടിയ ഇന്ത്യ ഉള്‍പ്പെടെ ആറു രാജ്യങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് മാത്രമായി പ്രത്യേക ക്വാറന്റീന്‍ ഹോട്ടലുകള്‍. പത്തു ദിവസത്തെ ഹോട്ടല്‍ ക്വാറന്റീനുള്ള ബുക്കിങ് സ്വീകരിച്ചു തുടങ്ങിയതായി ഡിസ്‌കവര്‍ ഖത്തര്‍ അറിയിച്ചു.

Read Also : തട്ടിക്കൊണ്ടുപോയ വ്യാപാരിയെ വഴിയില്‍ ഉപേക്ഷിച്ച് ക്വട്ടേഷന്‍ സംഘം

ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാള്‍, പാക്കിസ്ഥാന്‍, ഫിലിപ്പീന്‍സ്, ശ്രീലങ്ക എന്നീ ആറു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കു മാത്രമായി നിശ്ചിത എണ്ണം ഹോട്ടലുകളാണ് ക്വാറന്റീനായി ക്രമീകരിച്ചിരിക്കുന്നത്. ഇവിടങ്ങളില്‍ മറ്റു രാജ്യക്കാര്‍ക്ക് ക്വാറന്റീന്‍ സൗകര്യം അനുവദിക്കില്ല. 3, 4, 5 സ്റ്റാര്‍ ഹോട്ടലുകളിലായി 45 ലധികം പാക്കേജുകളാണുള്ളത്. പത്തു ദിവസത്തെ താമസത്തിനു നിരക്ക് 3,500 മുതല്‍ 8,500 റിയാല്‍ വരെ. തീയതിയും സൗകര്യങ്ങളും തിരഞ്ഞെടുക്കുന്നതനുസരിച്ച് നിരക്ക് വ്യത്യാസപ്പെടും.

നാളെ മുതല്‍ ഈ ആറു രാജ്യങ്ങളില്‍ നിന്നെത്തുന്ന കോവിഡ് വാക്സീന്‍ എടുത്തവരും കോവിഡ് മുക്തരും ഉള്‍പ്പെടെയുള്ള എല്ലാ യാത്രക്കാര്‍ക്കും ദോഹയില്‍ 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കി കൊണ്ടുള്ള വ്യവസ്ഥ പ്രാബല്യത്തിലാകുന്ന സാഹചര്യത്തിലാണു ഡിസ്‌കവര്‍ ഖത്തര്‍ ഹോട്ടല്‍ ക്വാറന്റീന്‍ ക്രമീകരണങ്ങള്‍ പുതുക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button