KeralaLatest NewsNewsCrime

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷ് വധക്കേസിലെ പ്രതി എബിയുടെ കാൽ വെട്ടിമാറ്റി അജ്ഞാതർ

രാജേഷിനെ കൊലപ്പെടുത്തിയ കേസിൽ അടുത്തിടെ ജാമ്യത്തിൽ ഇറങ്ങിയതായിരുന്നു സി പി എമ്മുകാരനായ എബി

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയുടെ കാല്‍ വെട്ടിമാറ്റി അജ്ഞാതർ. ശ്രീകാര്യം സ്വദേശി എബിയാണ് അക്രമിക്കപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ എബിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ബൈക്കില്‍ എത്തിയ സംഘമാണ് ആക്രമണത്തിന് പിന്നില്‍. ആരാണെന്ന് വ്യക്തമല്ലെന്നാണ് എബി പറഞ്ഞത്. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷ് വധക്കേസിലെ പ്രതിയാണ് എബി. കുറച്ചുനാൾ മുൻപാണ് ജാമ്യത്തിലിറങ്ങിയത്.

ശ്രീകാര്യത്ത് ആര്‍എസ്എസ് കാര്യവാഹ് കുന്നില്‍വീട്ടില്‍ രാജേഷി(34)നെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് എബി. സിപിഎം, ഡിവൈഎഫ്ഐ ഗുണ്ടകളായ മണിക്കുട്ടന്റെ നേതൃത്വത്തില്‍ പ്രജീത്ത്, എബി, സിബി, അഖില്‍ എന്നിവരടങ്ങുന്ന സംഘമായിരുന്നു രാജേഷിനെ ആക്രമിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button