COVID 19Latest NewsNewsIndia

അനാഥരുടെ അന്ത്യകർമ്മങ്ങൾക്കാണ് പ്രാധാന്യം ; റമദാൻ നോമ്പ് പോലും തിരസ്കരിച്ച യു പി ഡ്രൈവർ ഫൈസുലിന്റെ മാതൃകാപരമായ ജീവിതം

ലഖ്നൗ: കൊറോണ വൈറസ് രാജ്യത്ത് പിടിമുറുക്കിയ വളരെ ദുഷ്കരമായ സമയങ്ങളിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്. എന്നാല്‍, പ്രയാഗ് രാജിലെ സംഘം നഗരത്തിലുള്ള ആളുകളെ സഹായിക്കുന്നതിലൂടെ ഇവിടെയുള്ള ഒരാള്‍ മിശിഹാ ആകുകയാണ്. പുണ്യമാസമായ റമദാനില്‍ നോമ്ബ് നോക്കാന്‍ പോലും കഴിയുന്നില്ല ഫൈസുലിന്. കാരണം, മരിച്ചു വീഴുന്ന ഒരുപാടു പേരുടെ അന്ത്യകര്‍മങ്ങള്‍ ചെയ്യേണ്ടി വരുന്നു ഇദ്ദേഹത്തിന്.

Also Read:നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണത്തിൽ ദുരൂഹത; പോലീസിന് ഒളിച്ചുകളി: മാതാപിതാക്കൾ

കോവിഡ് -19 പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ ദരിദ്രര്‍ക്കും അശരണര്‍ക്കും സൗജന്യ സേവനങ്ങള്‍ നല്‍കുന്നത് മാത്രമല്ല, അനാഥരുടെ അന്ത്യകര്‍മങ്ങള്‍ നടത്താനും ഫൈസുല്‍ സഹായവുമായി എത്തുന്നു. ഫൈസുല്‍ തന്നെ എളിയ പശ്ചാത്തലത്തില്‍ നിന്നുള്ളയാളാണെങ്കിലും കോവിഡ് -19 രോഗികളുടെ മൃതദേഹങ്ങള്‍ അന്ത്യകര്‍മങ്ങള്‍ക്കായി സൗജന്യമായി എത്തിക്കാന്‍ ഡ്രൈവറായ അദ്ദേഹം വാഹനം നല്‍കുന്നു.

പ്രയാഗ് രാജിലെ അട്രസൂയിയ മേഖലയിലാണ് ഫൈസുല്‍ താമസിക്കുന്നത്. കഴിഞ്ഞ പത്തു വര്‍ഷമായി പാവപ്പെട്ടവരുടെ മൃതദേഹങ്ങള്‍ എത്തിക്കുന്നതിന് വാഹനം സൗജന്യമായി നല്‍കുന്നു. എന്നാല്‍, പ്രതിസന്ധിയുടെ നാളുകളായ കോവിഡ് കാലഘട്ടത്തില്‍ ദരിദ്രരായവരുടെ മൃതദേഹങ്ങള്‍ സൗജന്യമായി എത്തിക്കാന്‍ ശ്രമിക്കുകയാണ്. ആരോടും അദ്ദേഹം പണം ചോദിക്കാറില്ല. എന്നാല്‍, ആരെങ്കിലും പണം കൊടുത്താല്‍ അത് അദ്ദേഹം സ്വീകരിക്കുകയും ചെയ്യുന്നു.

കോവിഡ് -19ന്റെ രണ്ടാം തരംഗം രാജ്യത്ത് ആംബുലന്‍സുകളുടെയും കാറുകളുടെയും വ്യാപകമായ ക്ഷാമത്തിന് കാരണമായി. ചിലരാകട്ടെ അമിത വില ഈടാക്കുകയും ചെയ്യുന്നു. അത്തരമൊരു സമയത്താണ് മൃതദേഹങ്ങള്‍ സൗജന്യമായി അന്ത്യകര്‍മങ്ങള്‍ക്കായി എത്തിക്കുക മാത്രമല്ല, അനാഥര്‍ക്ക് അന്ത്യകര്‍മങ്ങള്‍ നിറവേറ്റി നല്‍കുന്നതിലും അദ്ദേഹം ശ്രദ്ധാലുവാണ്.

ദിവസവും അഞ്ചു നേരവും നമസ്കരിക്കുന്ന ഫൈസുലിന് റമദാന്‍ കാലത്ത് നോമ്ബ് നോക്കാന്‍ പോലും കഴിയുന്നില്ല. തന്റെ ജോലിയെ ബാധിക്കാതിരിക്കാന്‍ നോമ്ബ് ഒഴിവാക്കുകയാണെന്ന് ഫൈസുല്‍ പറയുന്നു. ഇത്തവണ നോമ്ബ് ഒഴിവാക്കുന്നതില്‍ പ്രാര്‍ത്ഥനയുടെ സമയത്ത് താന്‍ അള്ളാഹുവിനോട് ക്ഷമായാചനം നടത്താറുണ്ടെന്നും ഫൈസുല്‍ പറയുന്നു. തന്റെ ജീവിതത്തിന്റെ ലക്ഷ്യമായ ചുമതലകള്‍ നിറവേറ്റുന്നതിനുള്ള തിരക്കിലാണ് ഫൈസുല്‍. തന്റെ കര്‍മം നിറവേറ്റുന്നതിനായി അദ്ദേഹം വിവാഹം പോലും കഴിച്ചിട്ടില്ല.

‘ഞാന്‍ ലൗകിക കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ എന്റെ ജോലി കൃത്യമായി നടക്കില്ല. അതുകൊണ്ടു തന്നെ വിവാഹിതനാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല ‘ – ഫൈസുല്‍ പറയുന്നു. നല്ല ശമരിയാക്കാരന്‍ ആണ് ഫൈസുല്‍ അയല്‍ക്കാര്‍ക്കും നാട്ടുകാര്‍ക്കും. കഴിഞ്ഞ ദിവസങ്ങളില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട പലര്‍ക്കും ഒരു വാഹനം ലഭിക്കുന്നതിനായി മണിക്കൂറുകള്‍ കാത്തു നില്‍ക്കേണ്ടി വന്നു. എന്നാല്‍, വിവരം ലഭിച്ചയുടനെ ഫൈസുല്‍ സ്ഥലത്ത് എത്തി. പലരും അവസരം മുതലാക്കി കൂടുതല്‍ പണം സമ്ബാദിക്കാനും മറ്റുള്ളവരെ കബളിപ്പിക്കാനും ശ്രമിക്കുന്ന സമയത്ത് ഒന്നും പ്രതീക്ഷിക്കാതെയാണ് ഫൈസുല്‍ സഹായവുമായി രംഗത്ത് എത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button