COVID 19Latest NewsKeralaNews

കേരളത്തിൽ 72 ലക്ഷം പേർ കേന്ദ്രത്തിന്റെ ഫ്രീ വാക്സിൻ എടുത്തു; 4 ലക്ഷം ഡോസ് ബാക്കിയുണ്ട്, എന്നിട്ടും പുതിയ നാടകമെന്തിന്?

മറ്റ് സംസ്ഥാനങ്ങൾക്കെന്ന പോലെ കേരളത്തിനും വാക്സിൻ സൗജന്യമായി നൽകിയത് കേന്ദ്രം തന്നെയാണ്

തിരുവനന്തപുരം: കേന്ദ്ര വാക്‌സിൻ നയത്തിനെതിരെ വീട്ടുമുറ്റങ്ങളെ സമരകേന്ദ്രങ്ങളാക്കി ഇടതുസംഘടനകൾ നടത്തിയ സമരം വെറും പ്രഹസനമെന്ന് പൊതുസംസാരം. എൽഡിഎഫ്‌ സംഘടിപ്പിച്ച ഗൃഹാങ്കണ സമരത്തിൽ മുഹമ്മദ് റിയാസ്, വി കെ സി കുഞ്ഞമ്മദ് കോയ, മുഖ്യമന്ത്രിയുടെ മകൾ തുടങ്ങിയവർ അണിനിരന്നു. വാക്‌സിൻ വിതരണം സംസ്ഥാനങ്ങൾക്ക് സൗജന്യമാക്കുക എന്നതായിരുന്നു സമരക്കാർ ഉന്നയിച്ച പ്രധാന വിഷയം. ഇതുവരെ കേരളത്തിന് വാക്സിൻ സൗജന്യമായി നൽകിയത് കേരളസർക്കാർ ആണെന്നും ചിലരുടെ പോസ്റ്ററുകളിൽ എഴുതപ്പെട്ടിരുന്നു.

Also Read:കോവിഡ്; ജീവൻ വെടിഞ്ഞ ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബത്തിന് കേന്ദ്ര പദ്ധതിയിൽ നിന്നും 50 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ്

എന്നാൽ, കേരളത്തിൽ ഇതുവരെ 72 ലക്ഷം ഡോസ് ഫ്രീ വാക്സിൻ നൽകിക്കഴിഞ്ഞു. മറ്റ് സംസ്ഥാനങ്ങൾക്കെന്ന പോലെ കേരളത്തിനും വാക്സിൻ സൗജന്യമായി നൽകിയത് കേന്ദ്രം തന്നെയാണ്. 4.4 ലക്ഷം ഡോസ് വാക്സിൻ ഇനിയും കേരളത്തിന്റെ പക്കൽ ഉണ്ട്. കണക്കുകളിലെ വസ്തുത ഇങ്ങനെ ആണെന്നിരിക്കെ വാക്സിനുമായി ബന്ധപ്പെട്ട് ഇടത് പ്രൊഫൈലുകൾ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുണ്ടെന്നും ബിജെപി നേതാക്കൾ ആരോപിക്കുന്നു.

കോവിഡിൽ പ്രതിസന്ധിയിലായ സംസ്ഥാനങ്ങളെ കൂടുതൽ അപകടത്തിലാക്കുന്ന കേന്ദ്രനയം തിരുത്തുക, സൗജന്യ വാക്‌സിൻ ഉറപ്പുവരുത്താൻ പിഎം കെയർ ഫണ്ട്‌ ഉപയോഗിക്കുക തുടങ്ങിയ ആവശ്യങ്ങളടങ്ങിയ പ്ലക്കാർഡുകളും പോസ്‌റ്ററുകളും ഉയർത്തിയായിരുന്നു ഇടതുപ്രവർത്തകർ പ്രതിഷേധ സമരം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button