Latest NewsInternational

ചൈനയെ പ്രതിരോധിക്കാൻ വൻ സാമ്പത്തിക പദ്ധതി പ്രഖ്യാപനം നടത്തി ബൈഡൻ, ഭരണം 100 ദിനങ്ങൾ പിന്നിടുമ്പോൾ

ചൈനയെ പ്രതിരോധിക്കാൻ വാണിജ്യ പ്രതിരോധരംഗത്തടക്കം ഏഴരലക്ഷം കോടിയുടെ പദ്ധതിയാണ് ബൈഡൻ പ്രഖ്യാപിച്ചത്.

വാഷിംഗ്ടൺ: അമേരിക്കയുടെ പ്രസിഡന്റെന്ന നിലിൽ ജോ ബൈഡന്റെ നേതൃത്വത്തിലെ ഭരണകൂടം നൂറ് ദിവസം പൂർത്തിയാക്കി. അമേരിക്കൻ കോൺഗ്രസ്സിനെ അഭിസംബോധ ചെയ്തുകൊണ്ട് ബൈഡൻ പുതിയ പദ്ധതികളുടെ പ്രഖ്യാപനവും നടത്തി. ചൈനയെ പ്രതിരോധിക്കാൻ വാണിജ്യ പ്രതിരോധരംഗത്തടക്കം ഏഴരലക്ഷം കോടിയുടെ പദ്ധതിയാണ് ബൈഡൻ പ്രഖ്യാപിച്ചത്.

21-ാം നൂറ്റാണ്ടിലെ നമ്മുടെ ഏറ്റവും വലിയ എതിരാളി ചൈനയാണ്. അമേരിക്ക ഫാമിലി പ്ലാൻ എന്ന പുതിയ പദ്ധതിയുടെ പ്രഖ്യാപനവും ബൈഡൻ നടത്തി. നൂറുദിവസത്തെ തീരുമാനങ്ങളും ശാന്തമായ അന്തരീക്ഷവും ജനങ്ങളിൽ വലിയ ആത്മവിശ്വാസം നൽകിയെന്നാണ് വിരയിരുത്തൽ. വ്യവസായ രംഗത്ത് ഇനി എല്ലാ സാധനങ്ങളും അമേരിക്കയിൽ നിർമ്മിക്കും. യുവാക്കൾക്കുള്ള തൊഴിലവസരം പതിന്മടങ്ങ് വർദ്ധിപ്പിക്കുമെന്നും ബൈഡൻ ഉറപ്പു നൽകി.

മറ്റ് രാജ്യങ്ങളുമായുള്ള മത്സരവും നാം അതിജീവിക്കേണ്ടതുണ്ട്. ഒപ്പം ജനങ്ങളുടെ സ്വസ്ഥവും ആരോഗ്യപരവുമായ ജീവിതം ഉറപ്പുവരുത്തുകയുംചെയ്യുമെന്നും ബൈഡൻ വ്യക്തമാക്കി. ചൈനയുടെ സാധനങ്ങൾ മാത്രമാണ് പ്രതിവിധിയെന്ന അബദ്ധ ധാരണ ഇല്ലാതായെന്നും ബൈഡൻ ചൂണ്ടിക്കാട്ടി.

കാറ്റാടി യന്ത്രം ചൈനയിൽ മാത്രമല്ല പിറ്റ്‌സ്ബർഗ്ഗിലും നിർമ്മിക്കാനാകുമെന്നും ബൈഡൻ പറഞ്ഞു. കാർഷിക മേഖലയിൽ കാർബൺ മുക്തമായ സാങ്കേതിക മേഖലയ്ക്ക് ഊന്നൽ നൽകിയുള്ള കാർഷിക പദ്ധതികളും ഉടൻ നടപ്പാക്കുമെന്നും ബൈഡൻ കോൺഗ്രസ്സ് അംഗങ്ങളോടായി പറഞ്ഞു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button