Latest NewsNewsIndia

ശവസംസ്‌കാര ചടങ്ങിനെയും അജണ്ടയാക്കുന്നോ? വർഗീയ വിദ്വേഷം പരത്താൻ വ്യാജ വാർത്ത നൽകിയവർ ഒടുവിൽ മാപ്പ് പറഞ്ഞു

ലക്‌നൗ: വർഗീയ ധ്രുവീകരണത്തിനായി ശവസംസ്‌കാര ചടങ്ങിനെ ഉപയോഗിച്ച പ്രമുഖ്യ മാദ്ധ്യമ പ്രവർത്തകർ ഒടുവിൽ മാപ്പ് പറഞ്ഞു. മുസഫർനഗറിൽ 25കാരനായ അനുഭവ് ശർമ്മ എന്നയാളുടെ സംസ്‌കാര ചടങ്ങുകൾ നടത്തിയത് യൂനൂസ് എന്ന സുഹൃത്താണെന്ന പ്രചാരണമാണ് ദി വയർ ഉൾപ്പെടെയുള്ള ഇടത് അനുകൂല മാധ്യമങ്ങൾ നടത്തിയത്. തെറ്റിധാരണ പരത്താനായി യൂനൂസ് ചിതയ്ക്ക് അരികിൽ നിൽക്കുന്ന ചിത്രവും ഇവർ പങ്കുവെച്ചിരുന്നു.

Also Read: ജനങ്ങളുടെ പൗരബോധത്തില്‍ വിശ്വാസം; സ്വയം ലോക്ക് ഡൗണിലേയ്ക്ക് പോകേണ്ട സാഹചര്യമെന്ന് മുഖ്യമന്ത്രി

അനുഭവ് ശർമ്മ മരിച്ചത് കോവിഡ് ബാധിച്ചാണെന്നും ബന്ധുക്കളാരും സംസ്‌കാരം നടത്താൻ തയ്യാറായില്ലെന്നുമാണ് അമർ ഉജാല, ദി വയർ തുടങ്ങിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അമർ ഉജാലയിൽ പ്രസിദ്ധീകരിച്ച ആർട്ടിക്കിൾ ചർച്ചയായതോടെ എൻഡിടിവി മാധ്യമ പ്രവർത്തകനായ രവീഷ് കുമാർ ഉൾപ്പെടെ ഇതുമായി ബന്ധപ്പെട്ട് വർഗീയ ചുവയുള്ള ട്വീറ്റുകൾ പങ്കുവെച്ചിരുന്നു. മാധ്യമ പ്രവർത്തകരായ മൊഹമ്മദ് സുബൈർ, അഭിസാർ ശർമ്മ, കാഷിഫ് കക്വി, ആദേഷ് റാവൽ തുടങ്ങിയവരും ചിത്രം ഏറ്റെടുത്ത് രംഗത്തെത്തിയിരുന്നു.

എന്നാൽ, സംഭവത്തിന് പിന്നിലെ യാഥാർത്ഥ്യം വെളിപ്പെടുത്തി അനുഭവ് ശർമ്മയുടെ സഹോദരൻ ശരദ് ശർമ്മ രംഗത്തെത്തി. യൂനൂസ് അല്ല അനുഭവിന്റെ അന്ത്യകർമ്മങ്ങൾ ചെയ്തതെന്നും താനും കുടുംബവുമാണ് എല്ലാ കാര്യങ്ങളും മതാചാര പ്രകാരം നടത്തിയതെന്നും ശരദ് ശർമ്മ പറഞ്ഞു. യൂനൂസിന്റെ ചിത്രം എടുത്തത് ആരാണെന്ന് അറിയില്ലെന്നും ശരദ് കൂട്ടിച്ചേർത്തു. സ്വരാജ്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നതിന് പിന്നാലെ ശവ സംസ്‌കാരത്തെ അജണ്ടയാക്കിയവർ മാപ്പ് പറഞ്ഞ് തടിയൂരുകയാണ് ഉണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button