CricketLatest NewsNewsSports

കോവിഡ് വ്യാപനം; പിഎം കെയറിലേക്ക് കോടികൾ സംഭാവന ചെയ്ത് രാജസ്ഥാൻ റോയൽസ്

കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ പിഎം കെയറിലേക്ക് ഐപിഎൽ ഫ്രാഞ്ചൈസിയായ രാജസ്ഥാൻ റോയൽസ് 7.5 കോടി നൽകും. ദുരിതം കാരണം ബുദ്ധിമുട്ടുന്ന രോഗികളെ സഹായിക്കാനായി രാജസ്ഥാൻ റോയൽസ് 7.5 കോടി നൽകുന്നതായി റോയൽസ് ഫൗണ്ടേഷനും ബ്രിട്ടീഷ് ഏഷ്യൻ ട്രസ്റ്റും അറിയിച്ചു. താരങ്ങളും ഫ്രാഞ്ചൈസി ഉടമകളും ഒരുമിച്ചെടുത്ത തീരുമാനമാണിതെന്ന് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.

അതിനിടെ ഡൽഹി ക്യാപിറ്റൽസും കോവിഡ് ദുരിതാശ്വാസത്തിനായി 1.5 കോടി സംഭാവന ചെയ്തു. നേരത്തെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ഓസ്‌ട്രേലിയുടെ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസും ആദ്യമായി പിഎം കെയറിലേക്ക് സംഭാവന ചെയ്തത്. മുൻ ഓസ്‌ട്രേലിയൻ താരം ബ്രെറ്റ്ലീയും പിഎം കെയറിലേക്ക് സംഭാവന നൽകിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button