KeralaLatest NewsNewsIndia

പൂക്കളെ സ്നേഹിച്ച കാപ്പനെന്ന് തള്ളിമറിക്കുന്നവർക്ക് വീരമൃത്യു വരിച്ച ഏതെങ്കിലും ഒരു സൈനികന്റെ പേര് അറിയാമോ?; കുറിപ്പ്

കാപ്പനെ നല്ലവനാക്കി ചിത്രീകരിക്കാൻ ശ്രമിക്കുന്നവർക്കെതിരെ സോഷ്യൽ മീഡിയ

ഉത്തർപ്രദേശിൽ അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയ പത്രപ്രവർത്തക യൂണിയനെതിരെ രാഷ്ട്രീയ നിരീക്ഷകൻ ജിതിൻ കെ ജേക്കബ്. പൂക്കളെ സ്നേഹിച്ച കാപ്പനെന്ന് തള്ളിമറിക്കുന്നവർക്ക് രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച ഏതെങ്കിലും ഒരു സൈനികന്റെ പേര് ചോദിച്ചാൽ ആർക്കും അറിയില്ലെന്ന് പറയുകയാണ് ജിതിൻ. ഇതിനെ കുറിച്ച് ചോദിച്ചാൽ പട്ടാളത്തിൽ ചേർന്നത് പൈസക്ക് വേണ്ടിയല്ലേ എന്ന് തിരിച്ച് ചോദിക്കുന്നവരാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടവർ തന്നെ രാജ്യദ്രോഹത്തിന് അകത്തായവർക്ക് വേണ്ടി വാദിക്കുന്നു എന്നത് നമ്മുടെ നാട് എവിടെ എത്തി നിൽക്കുന്നു എന്നതിന് തെളിവാണെന്ന് ജിതിൻ പറയുന്നു. ജിതിന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ:

പൂക്കളെ സ്നേഹിച്ച കാപ്പൻ:-
കേരളത്തിലെ ഏറ്റവും അരക്ഷിതമായ അല്ലെങ്കിൽ അരാജകത്വം നിറഞ്ഞ ഒരു പ്രൊഫഷൻ ഏതെന്നു ചോദിച്ചാൽ തീർച്ചയായും പറയാം അത് മാധ്യമ രംഗം ആണെന്ന്.
ഇത്രയും നെറികെട്ട ഒരു മേഖല വേറെയില്ല. മതഭ്രാന്തും, രാഷ്ട്രീയ അടിമത്വവും, അരാജകത്വവും ആണ് ഈ മേഖലയെ നയിക്കുന്നത് എന്ന് തന്നെ പറയേണ്ടിവരും. പച്ചക്ക് പറഞ്ഞാൽ ഒന്നെങ്കിൽ അന്തം കമ്മി ആയിരിക്കണം അല്ലെങ്കിൽ സുടാപ്പി ആയിരിക്കണം. നിഷ്പക്ഷരായി നിൽക്കുന്നവർക്ക് ഈ പ്രൊഫഷനിൽ പിടിച്ചുനിൽക്കാൻ കഴിയില്ല. അത്രയ്ക്ക് അധഃപതിച്ചിരിക്കുന്നു ഈ മേഖല. നിഷ്പക്ഷ മാധ്യമ പ്രവർത്തനം എന്നൊക്കെ പറയുന്നത് ശരിക്കും ഒരു ട്രോളാണ് ഇപ്പോൾ. ജനാധിപത്യത്തിന്റെ നാലാം തൂണ് എന്നൊക്കെ മാധ്യമങ്ങളെ വിശേഷിപ്പിക്കുമെങ്കിലും കേരളത്തിലെ ഒട്ടുമിക്ക മാധ്യമപ്രവർത്തകരെ സംബന്ധിച്ച് പറഞ്ഞാൽ അവർ ജനാധിപത്യത്തിന്റെയല്ല, രാജ്യത്തെ ജനം തിരഞ്ഞെടുപ്പിലൂടെ തള്ളിക്കളഞ്ഞ പ്രാകൃത ആശയം പേറുന്ന രാഷ്ട്രീയ പാർട്ടിയുടെയും, കുറെ മതഭ്രാന്തന്മാരുടെയും തൂണുകളായാണ് പ്രവർത്തിക്കുന്നത്.

Also Read:ലോക്ക് ഡൗണില്‍ കഷ്ടപ്പെടുന്നവർക്ക് ഭക്ഷണം എത്തിക്കണമെന്നാവശ്യപ്പെട്ട കുസുമം ജോസഫിനെതിരെ കേസ്

ഏറ്റവും അശ്ലീലം എന്ന് പറയുന്നത് ഇവർ സ്വയം വിശേഷിപ്പിക്കുന്നത് തങ്ങൾ നിഷ്പക്ഷരാണെന്നും, ജനാധിപത്യവാദികൾ ആണെന്നുമാണ്. പാർട്ടി ചാനലുകളിൽ പ്രവർത്തിക്കുന്നവരെ മാറ്റി നിർത്താം. കാരണം പ്രേക്ഷകർക്കും അറിയാം അതിന്റെ രാഷ്ട്രീയം എന്താണ് എന്ന്. രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിൽ ആയി ഉത്തർ പ്രദേശിലെ ജയിലിൽ കിടക്കുന്ന സിദ്ദിഖ് കാപ്പന് എല്ലാ മാധ്യമ പ്രവർത്തകരും ഐക്യദാർഢ്യം പ്രകടിപ്പിക്കണം എന്നാണ് അപ്രഖ്യാപിത തിട്ടൂരം എന്നാണ് മാധ്യമ സുഹൃത്തുക്കൾ പറയുന്നത്. അല്ലാത്തവർക്ക് സംഘിപട്ടം ചാർത്തിക്കൊടുക്കും. ഇവർ കഴിഞ്ഞ കാലങ്ങളിൽ സംഘിപട്ടം ചാർത്തികൊടുത്ത മാധ്യമ പ്രവർത്തകർ എല്ലാം ചേർന്ന് അടുത്ത് തന്നെ ഇവരേക്കാൾ വലിയ സംഖ്യ ആയിമാറും എന്നത് വേറെകാര്യം. വലിയ ബുദ്ധിജീവി കളിച്ചു നടന്ന ഇക്കൂട്ടർക്ക് ഏറ്റ കനത്ത തിരിച്ചടിയാണ് സോഷ്യൽ മീഡിയയുടെ വരവ്. മാധ്യമ പ്രവർത്തനം എന്നതൊക്കെ ഇവറ്റകൾക്ക് പലതിനും ഉള്ള മറയാണ്. വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിന് പകരം വാർത്തകൾ സൃഷ്ട്ടിക്കുകയാണ് ഇക്കൂട്ടർ. ഇവർ തുറന്നു കാട്ടപ്പെടുകയാണ്. ഡൽഹി കലാപ സമയത്ത് നമ്മൾ കണ്ടതാണ് കോവിഡിനെക്കാൾ മാരകമായ ചില മാധ്യമ വൈറസുകളെ. കേരള പത്ര പ്രവർത്തക യൂണിയനോക്കെ ആരുടെ നിയന്ത്രണത്തിലാണ് എന്നത് പരസ്യമായ രഹസ്യം അല്ലേ.. നിയമവാഴ്ച ഉള്ള നാടാണ് ഇന്ത്യ. പക്ഷെ കോടതി പറയും മുമ്പ് കേരളത്തിലെ ഒട്ടുമിക്ക മാധ്യമപ്രവർത്തകരും പ്രഖ്യാപിച്ചു കഴിഞ്ഞു കാപ്പൻ നിരപരാധിയാണ്, ഭരണകൂട പീകരതയാണ് എന്നൊക്കെ. സുപ്രീം കോടതിയിൽ കാപ്പന് വേണ്ടി വാദിച്ചത് ഇന്ത്യയിലെ ഏറ്റവും വിലകൂടിയ അഭിഭാഷകരാണ് എന്നോർക്കണം. എന്നിട്ടും കോടതി ജാമ്യം നൽകിയില്ല.

Also Read:ആര്‍ ബാലകൃഷ്ണപിള്ളയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

അധോലോക നായകൻ ചോട്ടാ രാജന് കോവിഡിനെ തുടർന്ന് ഡൽഹി എയ്മ്സിലേക്ക് മാറ്റിയതിനെതിരെ മലയാള മനോരമ ഇന്ന് ആഞ്ഞടിച്ചിരുന്നു. ഡൽഹി കലാപക്കേസ് പ്രതി ഉമർ ഖാലിദ്, രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ സിദ്ദിഖ് കാപ്പൻ എന്നിവർക്ക് വിദഗ്ധ ചികിത്സ ലഭിക്കുന്നില്ല, പക്ഷെ ചോട്ടാ രാജന് ലഭിക്കുന്നു എന്നതായിരുന്നു മനോരമയെ വേദനിപ്പിച്ചത്. ഇന്നിപ്പോൾ കാപ്പന് വിദഗ്ധ ചികിത്സക്ക് ഡൽഹിയിലേക്ക് മാറ്റാൻ സുപ്രീം കോടതി വിധിച്ചിരിക്കുന്നു. കേരള പത്രപ്രവർത്തക യൂണിയൻ ആണ് കാപ്പന് വേണ്ടി ഹർജി നൽകിയിരിക്കുന്നത്. കാപ്പന് വേണ്ടി 9 കോൺഗ്രസ് എംപി മാരാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചത്. അതുകൂടാതെ കാപ്പന് വേണ്ടി പ്രതിപക്ഷ നേതാവും, മുഖ്യനും എല്ലാം ഒരുമിച്ചു. ഇതിന് മുമ്പ് ബോംബ് സ്ഫോടന കേസിലെ പ്രതി മദനിക്ക് വേണ്ടിയാണ് ഇതുപോലൊരു ഒത്തൊരുമ ഉണ്ടായത് എന്നാണ് ഓര്മ. മദനിക്ക് വേണ്ടി നിയമസഭയിൽ പ്രമേയം വരെ പാസ്സാക്കിയിരുന്നു എന്നോർക്കണം. ഈ കിടന്ന് ജനാധിപത്യവും, മതേതരത്വവും ഒക്കെ പ്രസംഗിക്കുന്നവർക്കു നിയമവ്യവസ്ഥയിൽ വിശ്വാസം ഇല്ലാതാകുന്നത് എന്തുകൊണ്ടാണ്? തങ്ങൾക്ക് അനുകൂലമായ വിധി ഉണ്ടാകുമ്പോൾ മാത്രം മതിയോ നീതിവ്യവസ്ഥയെ അംഗീകരിക്കുന്നത്? എന്തൊരു അവസ്ഥയാണ് എന്നാലോചിച്ചു നോക്കിക്കേ. 130 കോടി ജനങ്ങളുടെ സുരക്ഷിതത്വത്തിന് വേണ്ടിയാണ് ഇങ്ങനെയുള്ളവരെയൊക്കെ പിടിച്ചു അകത്തിട്ടിരിക്കുന്നത്. ഇനിയിപ്പോൾ ഇവറ്റകൾക്ക് വിദഗ്ധ ചികിത്സ നല്കാൻ ഉപയോഗിക്കുന്നതോ നമ്മുടെ നികുതിപ്പണവും. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടവർ തന്നെ രാജ്യദ്രോഹത്തിന് അകത്തായവർക്ക് വേണ്ടി വാദിക്കുന്നു എന്നത് നമ്മുടെ നാട് എവിടെ എത്തി നിൽക്കുന്നു എന്നതിന് തെളിവാണ്. രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച ഏതെങ്കിലും ഒരു സൈനികന്റെ പേര് ചോദിച്ചാൽ ആർക്കും അറിയില്ല. മുംബൈ തീവ്രവാദി ആക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി സൈനികന്റെ പേരറിയാമോ? ഭീകരാക്രമണത്തിന്റ പരിക്കുമായി ഇന്നും ജീവിച്ചിരിക്കുന്ന മലയാളിയായ NSG കമാൻഡോയെ അറിയാമോ? അപ്പോൾ പറയും പട്ടാളത്തിൽ ചേർന്നത് പൈസക്ക് വേണ്ടിയല്ലേ എന്ന്.

Also Read:നി​ല​മ്പൂ​രി​ല്‍ വ​ന്‍ വി​ജ​യം ഉ​ണ്ടാ​കു​മെ​ന്ന ആ​ത്മ​വി​ശ്വാ​സം ഉണ്ടായിരുന്നു; അനുശോചനം രേ​ഖ​പ്പെ​ടു​ത്തി ചെന്നിത്തല

തീവ്രവാദകേസുകളിൽ അകത്തുകിടക്കുന്നവരുടെ കുടുംബങ്ങളെ കുറിച്ച് വലിയ വേദനയാണ് പലർക്കും. ഇന്ത്യയിൽ തീവ്രവാദി അക്രമങ്ങളിൽ കൊല്ലപ്പെട്ട എത്രയോ കുഞ്ഞുങ്ങളുണ്ട് എന്നറിയാമോ? എത്രയോ കുടുംബങ്ങൾ അനാഥമായി. എല്ലാം നഷ്ട്ടപ്പെട്ടു നരകതുല്യ ജീവിതം നയിക്കുന്ന ആയിരക്കണക്കിന് മനുഷ്യർ നമ്മുടെ രാജ്യത്തുണ്ട്. അവരെക്കുറിച്ചൊന്നും ആർക്കും ഉത്കണ്ഠയില്ല. ഇപ്പോൾ മുതൽ ദിവസങ്ങളോളം മലയാളം വാർത്ത ചാനലുകളിൽ മിക്കവാറും കാപ്പൻ സ്തുതികൾ ആയിരിക്കും. പൂക്കളെ സ്നേഹിച്ച ഭീകരൻ എന്നൊക്കെ മുൻപ് റിപ്പോർട്ട് ചെയ്തു ചരിത്രമുള്ള മാധ്യമങ്ങൾ കാപ്പനെ തള്ളി എവിടെ വരെ കൊണ്ടുപോകുമോ ആവോ. ഇതെല്ലാം കണ്ടു എസ് വി പ്രദീപ് എന്ന മാധ്യമപ്രവർത്തകന്റെ ആത്മാവ് ചിരിക്കുന്നുണ്ടാകും. നമ്മുടെ നിയമ വ്യവസ്ഥ ഏറ്റവും liberal ആണ് . ഇന്ത്യയുടെ സഹിഷ്ണുതയാണ് ഇവർ മുതലെടുക്കുന്നത്. ചരിത്രത്തിൽ നിന്ന് പാഠം ഉൾക്കൊള്ളാൻ നാം തയാറാകണം. അല്ലെങ്കിൽ നമ്മളെ കാത്തിരിക്കുന്നത് ഇരുണ്ട പ്രാകൃത യുഗത്തിലേക്കുള്ള തിരിച്ചു പോക്കായിരിക്കും.

https://www.facebook.com/jithinjacob.jacob/posts/3830574133679030

shortlink

Related Articles

Post Your Comments

Related Articles


Back to top button