Latest NewsNewsKuwaitGulf

ലോകത്തെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ കുവൈറ്റിന്റെ സ്ഥാനം എത്രയെന്ന് പുറത്തുവിട്ട് ഭരണകൂടം

കുവൈറ്റ് സിറ്റി : ലോകത്തെ സമ്പന്നരാജ്യങ്ങളുടെ പട്ടികയില്‍ കുവൈറ്റ് 39-ാം സ്ഥാനത്ത്. അറബ് രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് കുവൈറ്റ്. ആളോഹരി ജി.ഡി.പിയുടെ അടിസ്ഥാനത്തിലാണ് അമേരിക്കന്‍ മാഗസിനായ സി.ഇ.ഒ വേള്‍ഡ് പട്ടിക തയാറാക്കിയത്. കുവൈറ്റിന്റെ ആളോഹരി ജി.ഡി.പി 25,390 ഡോളറാണ്. ഏറ്റവും സമ്പന്നമായ അറബ് രാജ്യം ഖത്തറാണ്. ഖത്തറിന്റെ ആളോഹരി ജി.ഡി.പി 59,143 ഡോളറാണ്.

Read Also : കൊറോണ വ്യാപനം ശക്തമായതോടെ പുറം ലോകവുമായുള്ള ബന്ധം ഉപേക്ഷിച്ച് ഇന്ത്യയിലെ ശതകോടീശ്വരന്മാര്‍

ലോകതലത്തില്‍ അവര്‍ പത്താമതാണ്. 35,171 ഡോളര്‍ വിഹിതമുള്ള യു.എ.ഇ ലോകതലത്തില്‍ 26-ാമതും അറബ് രാജ്യങ്ങളില്‍ രണ്ടാമതുമാണ്. പട്ടികയനുസരിച്ച് ലക്‌സംബര്‍ഗ് ആണ് ലോകത്തിലെ സമ്പന്നരാജ്യം. സ്വിറ്റ്‌സര്‍ലന്‍ഡ് രണ്ടാമതും അയര്‍ലന്‍ഡ് മൂന്നാമതുമാണ്. കോവിഡ് പ്രതിസന്ധിയില്‍ മുഖ്യവരുമാനമായ എണ്ണവില കൂപ്പുകുത്തിയിട്ടും കുവൈറ്റ് സമ്പദ്‌വ്യവസ്ഥയുടെ അടിത്തറ ഭദ്രമാണ്. ബജറ്റ് കമ്മി കാണിക്കുന്നുവെങ്കിലും മുന്‍കാല നീക്കിയിരിപ്പും നിക്ഷേപങ്ങളും രാജ്യത്തിന് കരുത്തു പകരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button