CricketLatest NewsNewsSports

നുവാൻ സൊയസയ്ക്ക് ഐസിസിയുടെ വിലക്ക്

മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരം നുവാൻ സൊയസയ്ക്ക് ഐസിസിയുടെ ആറ് വർഷത്തെ വിലക്ക്. വാതുവയ്പുമായി ബന്ധപ്പെട്ടാണ് സൊയസയ്ക്ക് വിലക്കേർപ്പെടുത്തിയത്. 2018 ഒക്ടോബർ 31 മുതൽ വിലക്ക് ബാധകമായിരിക്കുമെന്ന് ഐസിസി അറിയിച്ചു. ശ്രീലങ്കയുടെ പേസർ ആയ സൊയസ 2017 ൽ ടീമിന്റെ ബൗളിംഗ് പരിശീലകനായിരുന്നു. ഇക്കാലത്ത് യുഎഇയുമായി നടന്ന മത്സരത്തിനിടെ ഇന്ത്യൻ വാതുവയ്പ്പ് സംഘവുമായി നുവാൻ ബന്ധപ്പെട്ടതാണ് കുറ്റം.

കൂടാതെ വാതുവയ്പ്പ് നടത്താൻ ശ്രമിച്ചതായും ആരോപണമുണ്ട്. ശ്രീലങ്കയ്ക്കായി 95 ഏകദിനങ്ങളിലായി 108 വിക്കറ്റും 30 ടെസ്റ്റുകളിൽ നിന്നായി 64 വിക്കറ്റും നേടിയ താരമാണ് നുവാൻ സൊയസ. 1997 മുതൽ 2007 വരെയാണ് നുവാൻ ശ്രീലങ്കയ്ക്കായി കളിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button